• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുടിവെള്ളം നിഷേധിച്ചു, മൊബൈല്‍ ഫോണ്‍ പിടിച്ചടുത്തു; മാധ്യപ്രവര്‍ത്തകര്‍ക്കെതിരെ പോലീസിന്‍റെ ക്രൂരത

കോഴിക്കോട്: മംഗളൂരുവില്‍ കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കര്‍ണാടാക പോലീസിന്‍റെ ക്രൂരത. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി ഉള്‍പ്പടേയുള്ളവരുടെ ഇടപെടല്‍ ഉണ്ടായിട്ടും കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ ഇതുവരെ പോലീസ് തയ്യാറായിട്ടില്ല.

രാവിലെ 8.30 ന് വെന്‍ലോക്ക് ആശുപത്രിക്ക് സമീപത്ത് വെച്ചാണ് പത്ത് മലയാളി മാധ്യമപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രിയുടെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മാധ്യമപ്രവര്‍ത്തകരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. വിശദാംശങ്ങള്‍ ഇങ്ങനെ..

വെവ്വേറെ വാഹനങ്ങളിലായി

വെവ്വേറെ വാഹനങ്ങളിലായി

കസ്റ്റഡിയിലെടുത്തവരെ വെവ്വേറെ വാഹനങ്ങളിലായി പലസ്ഥലങ്ങളിലേക്ക് കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കസ്റ്റഡിയില്‍ വെച്ചിരിക്കുന്ന പോലീസ് ബസില്‍ നിന്നുള്ള ന്യൂസ് 18 മാധ്യമപ്രവര്‍ത്തകന്‍ സുമേഷ് മൊറാഴയുടെ സന്ദേശം പുറത്തു വന്നിട്ടുണ്ട്.

ക്യാമറയും മൊബൈല്‍ ഫോണും

ക്യാമറയും മൊബൈല്‍ ഫോണും

മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയും മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തുവെന്നാണ് സുമേഷ് വ്യക്തമാക്കുന്നത്. പോലീസിന് പിടിച്ചെടുക്കാന്‍ സാധിക്കാതിരുന്ന ഒരു മൊബൈല്‍ ഫോണില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത സന്ദേശമാണ് സുമേഷ് ന്യൂസ് 18 ചാനലിന് നല്‍കിയത്.

പോലീസ് ആവശ്യപ്പെട്ടു

പോലീസ് ആവശ്യപ്പെട്ടു

മോര്‍ച്ചറിക്ക് സമീപത്ത് നിന്ന് രാവിലെ അരമണിക്കൂറോളം മാധ്യമപ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. പിന്നീട് എസ്പി വന്നതിന് ശേഷം എല്ലാവരോടും ഗേറ്റിന് പുറത്ത് നിന്ന് ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞു. അതനുസരിച്ച് പുറത്തേക്ക് വന്നപ്പോള്‍ ഐഡന്‍റിന്‍റി കാര്‍ഡ് വേണമെന്ന് പോലീസ് ആവശ്യപ്പെട്ടെന്നും സുമേഷ് പറയുന്നു.

ഇതു പോര

ഇതു പോര

കാര്‍ഡ് കാണിച്ചപ്പോള്‍ ഈ കാര്‍ഡ് പോര ഇതു പോര, നിങ്ങള്‍ക്ക് പെര്‍മിഷന്‍ ഇല്ലെന്നും പോലീസ് പറഞ്ഞതായി സുമേഷ് വ്യക്തമാക്കുന്നു. പിന്നീട് തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുന്നതിനായി പോലീസ് ബസിലേക്ക് കയറാന്‍ ആവശ്യപ്പെട്ടു. എന്‍റെ കൂടെയുള്ള അ‍ഞ്ച് പേരാണ് ബസില്‍ കയറിയത്.

കുടിവെള്ളം പോലും കിട്ടുന്നില്ല

കുടിവെള്ളം പോലും കിട്ടുന്നില്ല

എഷ്യാനെറ്റിന്‍റെ റിപ്പോര്‍ട്ടര്‍ മുജീബ്, ക്യാമറമാന്‍ സുധീഷ്, 24ന്‍റെ റിപ്പോര്‍ട്ടര്‍ ആനന്ദ്, ക്യാമറമാന്‍ രഞ്ജിത്ത് എന്നിങ്ങനെ അഞ്ച് പേരാണ് ഈ ബസില്‍ ഉള്ളത്. പുറത്തിറങ്ങാനോ മറ്റുള്ളവരോട് സംസാരിക്കാനോ പറ്റുന്നില്ല. ചുറ്റിനും പോലിസാണ് ഉള്ളത്. കുടിവെള്ളം പോലും നമുക്ക് കിട്ടുന്നില്ലെന്നും സുമേഷ് പറയുന്നു

പിണറായി വിജയന്‍

പിണറായി വിജയന്‍

കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരുടെ മോചനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസ് കര്‍ണാടക പൊലീസുമായി ബന്ധപ്പെട്ടിരുന്നു. മാധ്യമ പ്രവർത്തകരെ അക്രമകാരികളായും അവരുടെ വാർത്താ ശേഖരണ ഉപകരണങ്ങളെ മാരകായുധങ്ങളായും ചിത്രീകരിച്ചുള്ള പ്രചരണങ്ങളെ ശക്തമായി അപലപിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനു നേരയുള്ള കടന്നാക്രമണം ഫാസിസ്റ്റ് മനോഭാവമാണെന്നും പിണറായി വിജയന്‍ പ്രതികരിച്ചു.

cmsvideo
  Malayalee media Reporters arrested in Mangalore | Oneindia Malayalam
  ഡിജിപിയും

  ഡിജിപിയും

  ഡിജിപിയും ചീഫ് സെക്രട്ടറിയും സംഭവത്തില്‍ കര്‍ണാടകയിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.കര്‍ണാടകയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു വരികയാണെന്നും കര്‍ണാടക ഡിജിപിയോടും സംഭവത്തെ കുറിച്ച് ചര്‍ച്ച നടത്തുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.

  ട്വീറ്റ്

  കര്‍ണാടക ആഭ്യന്തരമന്ത്രിയുടെ പ്രതികരണം

  ദുരന്തത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ രക്ഷിച്ചത് എൻഡിഎ സർക്കാർ: മോദി

  ദേശീയ പൗരത്വ പട്ടിക ഉടൻ തയ്യാറാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി, പ്രതിഷേധം ശക്തം

  English summary
  mangaluru: journalist from kerala are still missing
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X