കോട്ടയം സ്വദേശിയെ ദില്ലിയില്‍ ഹെല്‍മെറ്റ് കൊണ്ട് അടിച്ച് കൊന്നു, എന്തിനാണെന്നോ?
ദില്ലി: കോട്ടയം സ്വദേശിയായ യുവാവിനെ ദില്ലിയില്‍ അടിച്ച് കൊന്നു. കോട്ടയം പരിപ്പ് സ്വദേശിയായ ബിജു തോമസിനെയാണ് (44) കൊന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം. കൊണാട്ട് പ്ളേസിലെ ശങ്കര്‍ മാര്‍ക്കറ്റില്‍ സ്വന്തമായി കൊറിയര്‍ സര്‍വീസ് നടത്തുന്ന ബിജു തോമസിനെ മൂന്നംഗ സംഘം കടയ്ക്കുള്ളില്‍ കയറിയാണ് മര്‍ദ്ദിച്ച് കൊന്നത്. ഹെല്‍െമറ്റ് കൊണ്ട് തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ട് .
സ്ഥാപനത്തിലെ രണ്ട് തൊഴിലാലുകളും തോമസുമായി ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. അതിലൊരാള്‍ സംഭവ ദിവസം കടയിലെത്തി ബിജുവുമായി വഴക്കിട്ടിരുന്നു. അതിന് ശേഷമാണ് കൊലപാതകം നടന്നത്. മര്‍ദ്ദനമേറ്റ ബിജു തല്‍ക്ഷണം മരിയ്ക്കുകയായിരുന്നു.
ദില്ലിയിലെ ചില്ല ഗാവില്‍ കുടുംബ സമേതമാണ് ബിജു താമസിയ്ക്കുന്നത്. ഇദ്ദേഹത്തിന്റെ കുടുബം കഴിഞ്ഞ ദിവസം നാട്ടിലേയ്ക്ക് മടങ്ങി. ബിജുവന്റെ മരണവാര്‍ത്തയാണ് നാട്ടിലെത്തിയ കുടുംബാംഗങ്ങളെ തേടിയെത്തിയത്. മൃതദേഹം രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.