മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കോയമ്പത്തൂരില്‍ ആത്മഹത്യ ചെയ്തു
കോയമ്പത്തൂര്‍/കൊച്ചി: മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. കോയമ്പത്തൂരിലെ പിഎസ്ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് റിസെര്‍ച്ച് സെന്ററിലെ മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥിനിയായ ലക്ഷ്മി ആണ് മരിച്ചത്. 26 വയസ്സായിരുന്നു.
കൊച്ചി സ്വദേശിയാണ് ലക്ഷ്മി. മെഡിക്കല്‍ പിജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്നു. കോളേജ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടിയ നിലയിലാണ് ലക്ഷ്മിയെ കണ്ടെത്തിയത്. ജൂലായ് 19 ചൊല്ലാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ലക്ഷ്മിയ്ക്ക് ഉടന്‍ തന്നെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവന് രക്ഷിയ്ക്കാനായില്ല.

കോളേജിലെ ഒരു പ്രൊഫസര്‍ കഴിഞ്ഞ ദിവസം ലക്ഷ്മിയെ ദേഷ്യപ്പെട്ടിരുന്നു എന്നും ഇതാണ് ആത്മഹത്യക്ക് കാരണം എന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കോളേജ് അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു. അമ്മയുടെ രോഗങ്ങള്‍ ലക്ഷ്മിയെ അലട്ടിയിരുന്നു എന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ഇതുകാരണം പഠനത്തിലും കാര്യമായി ശ്രദ്ധിയ്ക്കാന്‍ കഴിഞ്ഞിരുന്നില്ലത്രെ.
കൊല്ലത്തെ അമൃത ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നാണ് ലക്ഷ്മി എംബിബിഎസ് പൂര്‍ത്തിയാക്കിയത്. പിഎസ്ജിയില്‍ ഉപരിപഠനത്തിന് ചേര്‍ന്നിട്ട് നാല്പത് ദിവസമേ ആയിട്ടുള്ളു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications