മലയാളികളായ അച്ഛനും മകനും തെലങ്കാനയിൽ കൊല്ലപ്പെട്ടു.. ഗുണ്ടാ ആക്രമണമെന്ന് സൂചന
പൂച്ചാക്കല്‍: ആലപ്പുഴ പാണാവള്ളി സ്വദേശികളായ അച്ഛനും മകനും തൊലങ്കാനയില്‍ കൊല്ലപ്പെട്ടതായി വിവരം. ഗുണ്ടാആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത് എന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഗോപിനാഥന്‍ കര്‍ത്ത എന്ന 82കാരനും മകന്‍ വി രതീഷ് ബാബുവും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു സംഘം ഇവരെ ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടക്കുന്നുണ്ട്. തെലങ്കാനയില്‍ നിന്നും പൂച്ചാക്കല്‍ പോലീസ് വിവരം തേടാന്‍ ശ്രമം നടത്തിയെങ്കിലും വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കുത്തേറ്റാണ് ഗോപിനാഥന്‍ കര്‍ത്തയും രതീഷ് ബാബുവും മരണപ്പെട്ടത്. ഇരുവരും ചേര്‍ന്ന് ആദിലാബാദ് ജില്ലയിലെ ബസാറ റെയില്‍വേ സ്റ്റേഷന് സമീപത്ത് ഇരുവരും ചേര്‍ന്ന് ഹോട്ടല്‍ നടത്തി വരികയായിരുന്നു. ഹോട്ടലില്‍ അതിക്രമിച്ചെത്തിയ ഒരു സംഘം ഗുണ്ടകള്‍ നടത്തിയ ആക്രമണത്തില്‍ ഇരുവര്‍ക്കും കുത്തേറ്റു. ചൊവ്വാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. ആ സമയത്ത് ഗോപിനാഥനും മകനും മാത്രമേ ഹോട്ടലില്‍ ഉണ്ടായിരുന്നൂള്ളൂ. ജോലിക്കാര്‍ മടങ്ങിപ്പോയിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തെലങ്കാനയിലേക്ക് പുറപ്പെട്ടു.












Click it and Unblock the Notifications