മഥുരയില്‍ മലയാളി നഴ്‌സിന്റെ മരണം; പിന്നില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍മലയാളി നഴ്‌സ് മരിച്ചു. തിരുവനന്തപുരം കുന്നത്തുകാല്‍ സ്വദേശി സൂര്യയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
താമസ സ്ഥലത്താണ് സൂര്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സൂര്യയെ അബോധാവസ്ഥയില്‍ കണ്ടെത്തിയെന്നാണ് ബന്ധുക്കള്‍ക്ക് ആദ്യം ലഭിച്ച വിവരം. ഞായറാഴ്ച മരണ വിവരം അറിയിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് അറിയിച്ചത്.

സഹപ്രവര്‍ത്തകനും കൊട്ടാരക്കര സ്വദേശിയുമായ ഒരാളുമായി സൂര്യയ്ക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. സൂര്യയുടെ മരണത്തില്‍ സംശയമുണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.
സൂര്യയുടെ അടുത്ത ബന്ധുക്കള്‍ മഥുരയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.












Click it and Unblock the Notifications