Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയിച്ചു പറ്റിച്ചു? അമേരിക്കയില്‍ നഴ്‌സായ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

കൊച്ചി: പ്രണയവും പിരിയലും പറ്റിയ്ക്കലും ഒക്കെ സര്‍വ്വ സാധാരണമാണ് ഇന്ന്. എന്നാല്‍ പ്രണയിച്ച് പറ്റിച്ച പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചാലോ... അതും അമേരിയ്ക്കയില്‍ നിന്ന് വിമാനം ഇറങ്ങിയ ഉടന്‍...!!!

കൊച്ചിയിലാണ് സംഭവം നടന്നത്. അമേരിക്കയില്‍ നഴ്‌സായ യുവതി നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. അവിടെ നിന്ന് ബന്ധുക്കള്‍ക്കൊപ്പം വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

Nedumbassery Airport

വീട്ടുകാര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ വിവരങ്ങള്‍ പോലീസിന് കൈമാറി. അധികം കഴിയും മുമ്പ് തന്നെ തട്ടിക്കൊണ്ടുപോകല്‍ സംഘത്തെ പിടികൂടി, യുവതിയെ രക്ഷിയ്ക്കുകയും ചെയ്തു.

അഞ്ച് പേരടങ്ങിയ സംഘത്തിലെ രണ്ട് പേര്‍ രക്ഷപ്പെട്ടു. ബാക്കിയുള്ളവരെ ചോദ്യം ചെയ്തപ്പോഴാണ് സംഭവങ്ങള്‍ അറിയുന്നത്. യുവതി അമേരിയ്ക്കയിലേയ്ക്ക് പോകുന്നതിന് മുമ്പ് കുവൈത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. അവിടെ ഡ്രൈവറായിരുന്ന യുവാവുമായി പ്രണയത്തിലായി.

ഇതിനിടയിലാണ് യുവതി അമേരിയ്ക്കയിലേയ്ക്ക് പോകുന്നത്. പിന്നീട് വീട്ടുകാര്‍ തീരുമാനിച്ച വിവാഹത്തിന് സമ്മതം മൂളുകയും ചെയ്തു. വിവാഹത്തിന് വേണ്ടിയാണ് ഇപ്പോള്‍ നാട്ടിലെത്തിയതും.

ഈ വിവരങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ് യുവതിയെ തട്ടിക്കൊണ്ടുപോകാനായിരുന്നു ശ്രമം. ആഗസ്റ്റ് 3 ന് രാത്രിയിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+