Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലപ്പെട്ട അഞ്ജുവിന്റെ കുടുംബത്തിന് സഹായവുമായി വി.മുരളീധരന്‍ ; വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ

തിരുവനന്തപുരം: ലണ്ടനിലെ നോർത്താംപ്ടൺ ഷെയറിൽ മലയാളി നഴ്‌സും മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ തുടർനടപടികൾ വേഗത്തിലാക്കാൻ കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ. സാഹചര്യങ്ങൾ വിലയിരുത്തിയ കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരൻ, ഇന്ത്യൻ ഹൈക്കമ്മിഷന്‌ അടിയന്തര ഇടപെടലിന് നിർദേശം നൽകി.

കോട്ടയത്തുള്ള അഞ്ജുവിന്റെ കുടുംബാംഗങ്ങളുമായി മന്ത്രി ഫോണിൽ സംസാരിച്ചു. കേന്ദ്രസർക്കാരിന്റെ എല്ലാപിന്തുണയും കുടുംബത്തിന് ഉറപ്പുനൽകിയ മുരളീധരൻ സംഭവം ദൗർഭാഗ്യകരമാണെന്നും കാര്യങ്ങൾ നിരീക്ഷിച്ചുവരുകയാണെന്നും അറിയിച്ചു.

vm new

ബ്രിട്ടണിൽ നഴ്സായ വൈക്കം കുലശേഖരമംഗലം സ്വദേശി അഞ്ജു(39) മക്കളായ ജീവ(ആറ്) ജാൻവി(നാല്) എന്നിവരെ കഴിഞ്ഞ ദിവസമാണ് കെറ്ററിങ്ങിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അഞ്ജുവിന്റെ ഭർത്താവ് കണ്ണൂർ പടിയൂർ സ്വദേശി സാജു(52)വിനെ കഴിഞ്ഞ ദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരും 2012-ൽ ബെംഗളൂരുവിൽവെച്ചാണ് വിവാഹിതരായത്. ഒരുവർഷം മുമ്പാണ് കെറ്ററിങ്ങിൽ താമസത്തിനെത്തിയത്.

നാട്ടിൽ ഡ്രൈവറായിരുന്ന സാജു, ഹോട്ടലിലെ ഡെലിവറി ബോയ് ആയിരുന്നു. ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇയാളെ അലട്ടിയിരുന്നതായി സൂചനയുണ്ട്. കഴിഞ്ഞദിവസം അഞ്ജു ജോലിക്ക് എത്തിയിരുന്നില്ല. ഫോൺ വിളിച്ചെങ്കിലും എടുക്കാത്തതിനെ തുടർന്ന് ആശുപത്രി അധികൃതർ അന്വേഷിച്ചെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ പൊലീസെത്തി വാതിൽ കുത്തിത്തുറക്കുകയായിരുന്നു. എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീടിന് സമീപത്തുനിന്ന് ഒരു കാർ പൊലീസ് നീക്കം ചെയ്തു.2021 ഒക്ടോബറിലാണ് ഇവർ ബ്രിട്ടണിലെത്തിയത്. ബംഗളുരുവിൽ നഴ്സായിരിക്കുമ്പോഴാണ് അഞ്ജു അവിടെ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തിരുന്ന സാജുവുമായി പ്രണയത്തിലായത്. 2012ലായിരുന്നു വിവാഹം.

സൗദിയിലേക്ക് പോയ ഇവർ അവിടത്തെ ജോലികൾ ഉപേക്ഷിച്ചാണ് ബ്രിട്ടണിൽ എത്തിയത്. കഴിഞ്ഞ ജൂണിൽ മക്കളേയും കൊണ്ടുപോയി.ഭർത്താവിൽ നിന്ന് അഞ്ജു കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നതായി പിതാവ് അശോകൻ പറഞ്ഞു. മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതർ ശ്രമം നടത്തിയിരുന്നു.ോ യു.കെയിൽ ക്രിസ്മസ് അവധിയായതിനാൽ നാട്ടിലെത്തിക്കാൻ ദിവസങ്ങൾ കഴിയുമെന്നാണ് വിവരം. വൈക്കം പൊലീസിൽ ബന്ധുക്കൾ പരാതി നൽകി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+