മലയാളി നഴ്സിന്‍റെ മരണം അമ്മായിയമ്മ പിടിയില്‍
പുല്‍പ്പള്ളി: അബുദാബിയല്‍ മലയാളി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴവറ്റ സ്വദേശിയായ ഷാന്റി(32) ആണ് 2014 മാര്‍ച്ചില്‍ അബുദാബിയിലെ ഫഌറ്റില്‍ നിന്ന് ചാടി യുവതി ആത്മഹത്യ ചെയ്തത്. യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഭര്‍തൃമാതാവിന്റെ ശാരീരിക പീഡനം സഹിയ്ക്കാതെയാണ് ആത്മഹത്യ ചെയ്‌തെന്ന് കാട്ടി ഷാന്റിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഷാന്റിയുടെ ഭര്‍തൃമാതാവ് ചിന്നമ്മ (60) അറസ്്‌ററിലാകുന്നത്.
ഷാന്റി അബുദാബിയില്‍ നഴ്‌സിയരുന്നു. ഭര്‍ത്താവ് അല്‍ഫുട്ടാന്‍ കമ്പനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറാണ്. കഴിഞ്ഞ ജനവരിയിലാണ് ചിന്നമ്മ സന്ദര്‍ശക വിസയില്‍ അബുദാബിയില്‍ എത്തുന്നത്. തുടര്‍ന്ന് ഷാന്റിയെ ഇവര്‍ ദേഹോപദ്രവം ഏല്‍പ്പിച്ച് തുടങ്ങിയെന്നും പരാതിയില്‍ പറയുന്നു. നാട്ടില്‍ വച്ചും അമ്മായിയമ്മയുടെ ഉപദ്രവം സഹിയ്ക്കാന്‍ കഴിയാതെ ഷാന്റി സ്വന്തം വീട്ടില്‍ താമസിച്ചിരുന്നു.

പിന്നീട് അനുനയിപ്പിച്ച് ഭര്‍തൃവീട്ടിലേയ്ക്ക് ഷാന്റിയ അയക്കുകയായിരുന്നു. ഷാന്റിയുടെ ഭര്‍ത്താവ് സുനിലിനെതിരെയും മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. സംഭവത്തില്‍ ഒന്നാം പ്രതിയാണ് ഇയാള്‍. ഇയാളെ നാട്ടിലെത്തിയ്ക്കാനുള്ള ശ്രമങ്ങള്‍ പൊലീസ ആരംഭിച്ചിട്ടുണ്ട്.
ഇളയ മകന്റെ ഭാര്യയെ പീഡിപ്പിച്ചതിനും ചിന്നമ്മയ്‌ക്കെതിരെ പരാതിയുണ്ട്. മരുമകളുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായി ഇഴര്‍ ഷാന്റിയെ കൊലപ്പെടുത്തിയതായും ആരോപണമുണ്ട്.












Click it and Unblock the Notifications