മലയാളി നഴ്‌സുമാര്‍ കൊച്ചിയില്‍ എത്തി, ഇനി വീട്ടിലേക്ക്
കൊച്ചി: ഇറാഖിലെ ത്രിക്രിതില്‍ തീവ്രവാദികളുടെ പിടിയിലായിരുന്ന മലയാളി നഴ്‌സുമാര്‍ കേരളത്തിലെത്തി. ജൂണ്‍ 5 ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് എയര്‍ ഇന്ത്യടെ പ്രത്യേക വിമാനത്തില്‍ ഇവരെ കരളത്തില്‍ എത്തിച്ചത്.
നഴ്‌സുമാരുടെ ബന്ധുക്കള്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ചാലക്കുടി എംപി ഇന്നസെന്‍റ് വിവിധ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് നഴ്‌സുമാരെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. സമയം നഷ്ടപ്പെടുത്താതെ എത്രയും പെട്ടെന്ന് ഇവരെ വീടുകളിലെത്തിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

46 മലയാളി നഴ്‌സുമാരാണ് കൊച്ചിയില്‍ എത്തിയിട്ടുള്ളത്. ഇവര്‍ക്ക് വീടുകളിലെത്താനുള്ള വാബന സൗകര്യം സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. നഴ്‌സുമാരെ കൂടാതെ ഇറാഖില്‍ നിന്നുള്ള മറ്റ് അഞ്ച് മലയാളികളും വിമാനത്തിലുണ്ട്.
രാവിലെ 10 മണിയോടെ മുംബൈയില്‍ എത്തിയ വിമാനം ഇന്ധനം നിറച്ചതിന് ശേഷമാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. കൊച്ചിയില്‍ നിന്ന് നേരെ ഹൈദരാബാദിലേക്കാണ് വിമാനം പോവുക.
തിക്രിത്തിലെ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന നഴ്‌സുമാരെ കഴിഞ്ഞ ദിവസമാണ് വിമതരുടെ സ്വാധീന മേഖലയായ മൊസ്യൂളിലേക്ക് മാറ്റിയത്. പിന്നീടാണ് നഴ്‌സുമാരെ വിട്ടയക്കുന്നതായി ഐസിസ് തീവ്രവാദികള്‍ പ്രഖ്യാപിച്ചത്. ഇറാഖിലെ ഇര്‍ബില്‍ വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ഇന്ത്യയിലേക്ക് തിരിച്ചത്.
കൊച്ചി വിമാനത്താവളത്തില്‍ നൂറ് കണക്കിന് ആളുകളാണ് നഴ്‌സുമാരെ വരവേല്‍ക്കാന്‍ എത്തിയിരുന്നത്. സുരക്ഷാ പരിശോധനകള്‍ ഒഴിവാക്കിയാണ് നഴ്‌സുമാരെ വിമാനത്താവളത്തിന് പുറത്തെത്തിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു ഇത്.












Click it and Unblock the Notifications