ഇറാഖില്‍ ഇനി തുടരാനാകില്ലെന്ന് നഴ്സുമാര്‍
ദില്ലി: ആഭ്യന്തര യുദ്ധം രൂക്ഷമായ ഇറാഖിലെ നരകയാതനകള്‍ സഹിച്ച് ഇനി ഒരു ദിവസം പോലും മുന്നോട്ട് പോകാനാകില്ലെന്ന് തിക്രിത്തില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാര്‍. ഒരു ദിവസം പോലും ഇവിടെ തങ്ങാനാകില്ലെന്ന് അറിയിച്ചിട്ടും ഇവരെ രക്ഷിയ്ക്കാനുള്ള മാര്‍ഗങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നിലില്ല. പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശം മാത്രമാണ് ലഭിയ്ക്കുന്നത്.
ഇന്ത്യന്‍ മാധ്യമങ്ങളോട് സംസാരിയ്ക്കരുതെന്ന് നഴ്‌സുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അറിയുന്നു. ഇറാഖിലെ ഇന്ത്യന്‍ എംബസിയാണ് നഴ്‌സുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. മിക്ക നഴ്‌സുമാര്‍ക്കും ഇന്ത്യയിലേക്ക് മടങ്ങാന്‍ താത്പര്യമില്ലെന്നാണ് എംബസി പറയുന്നത്. 25 ഓളം നഴ്‌സുമാര്‍ നാട്ടിലേയ്ക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
തിക്രിത്തില്‍ നിന്ന് ഇറാഖിന്റെ മറ്റേതെങ്കിലും ഭാഗത്തേയ്ക്ക് തങ്ങളെ മാറ്റണമെന്നും നഴ്‌സുമാര്‍ ആവശ്യപ്പെടുന്നു

ഭീതിയില്‍
ഇറാഖില്‍ ഇനി ഒരു ദിനം പോലും തങ്ങാനാകില്ലെന്നാണ് മലയാളി നഴ്‌സുമാര്‍ പറയുന്നത്

തിരികെ എത്തണം
നാട്ടിലേയ്ക്ക് എത്താന്‍ 25 ഓളം നഴ്‌സുമാര്‍ തയ്യാറാണ്

ആശ്വാസമായ്
ഇടയ്ക്കിടെ ആശുപത്രിയിലെത്തുന്ന റെഡ്ക്രസന്റ് അംഗങ്ങളാണ് ഭക്ഷണം നല്‍കുന്നതെന്ന് നഴ്‌സുമാര്‍

തിക്രീതില്‍ തുടരാനാകില്ല
സംഘര്‍ഷം രൂക്ഷമായ തിക്രീതില്‍ തുടരനാകില്ലെന്നും സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറ്റണമെന്നും നഴ്‌സുമാര്‍ ആവശ്യപ്പെടുന്നു












Click it and Unblock the Notifications