മകന്‍റെ സംസ്കാര ചടങ്ങ് മാതാപിതാക്കള്‍ കണ്ടത് ഫേസ്ബുക്ക് ലൈവിലൂടെ; തീരാ വേദന
ദുബായ്: സ്വന്തം മകന്‍റെ സംസ്കാര ചടങ്ങുകള്‍ ഫെയ്സ്ബുക്കിലൂടെ തത്സമയം കാണേണ്ടി വന്നതിന്‍റെ തീരാവേദനയില്‍ ഒരു അച്ഛനും അമ്മയും. ഷാര്‍ജയില്‍ കഴിയുന്ന പത്തനംതിട്ട മല്ലശ്ശേരി ചാമക്കാലവിളയില്‍ ജോമെ ജോര്‍ജ് ഭാര്യ ജെന്‍സില്‍ എന്നിവര്‍ക്കാണ് ഈ അവസ്ഥ നേരിടേണ്ടി വന്നത്. ക്യാന്‍സര്‍ ബാധിതനായിരുന്ന ഇവരെ മകന്‍ കഴിഞ്ഞ ദിവസം ഷാര്‍ജയിലെ ആശുപത്രിയില്‍ മരിച്ചിരുന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുള്ളതിനാൽ കാർഗോ വിമാനത്തിൽ നാട്ടിലേക്കെത്തിച്ച മൃതദേഹത്തെ അനുഗമിക്കാൻ മാതാപിതാക്കൾക്ക് സാധിച്ചില്ല.
ഷാർജ സെന്റ് മേരീസ് സുനേറോ പാത്രിയാർക്കൽ ദേവാലയത്തിൽ നിന്ന് വൈദികൻ എത്തി ശുശ്രൂഷകൾ നടത്തി എന്നത് മാത്രമാണ് ഏക ആശ്വാസം. മല്ലശ്ശേരിയിലെ വീട്ടിലെ ചടങ്ങുകള്‍ക്ക് ശേഷം കോന്നി വാഴമുട്ടം കിഴക്ക് മാർ ഇഗ്നാത്തിയോസ് സുറിയാനി യാക്കോബായ ദേവാലയത്തിലായിരുന്നു സംസ്കാരം. ഈ ചടങ്ങുകളുടെ ദൃശ്യങ്ങളാണ് ജ്യുവലിന്റെ പിതാവ് ജോമെ ജോർജ്. മാതാവായ ജെൻസിൽ, സഹോദരങ്ങളായ ജോഹൻ, ജൂലിയൻ തുടങ്ങിയവര്‍ ഫേസ്ബുക്ക് ലൈവിലൂടെ ഷാര്‍ജയിലിരുന്ന് കണ്ടത്.

ജെംസ് മില്ലേനിയം സ്കൂൾ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു ജ്യൂവല്‍. ഏഴുവർഷം മുമ്പ് ഇടതുകാലിനാണ് ആദ്യം ക്യാൻസർ ബാധ പിടിപ്പെട്ടത്. ചികിത്സയ്ക്ക് സര്‍ജറിയിക്കും ശേഷം അഞ്ചു വര്‍ഷം മുമ്പ് രോഗം ഭേദമായിരുന്നു. എന്നാല്‍ വലത് കാലിന് വീണ്ടും ക്യാന്‍സര്‍ പിടിപെടുകയായിരുന്നു. 17 തവണ ശസ്ത്രക്രിയകൾ വിധേയനായെങ്കിലും കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു. വീൽചെയറിലും ഊന്നുവടികളുപയോഗിച്ചുമാണ് ജ്യുവൽ സഞ്ചരിച്ചിരുന്നത്.
ലോക്ക് ഡൗണ്‍ നിയന്ത്രണം ഉള്ളതിനാല്‍ സംസ്കാര ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ചടങ്ങുകൾക്ക് ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 9.15 ന് കൊച്ചിയിലെത്തിച്ച മൃതദേഹം ശുശ്രൂഷകൾക്ക് ശേഷം വെള്ളിയാഴ്ച 12മണിയോടെ വാഴമുട്ടം കിഴക്ക് മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ സംസ്കരിച്ചു.












Click it and Unblock the Notifications