കാശിയ്ക്ക് പോയ സംഘത്തിലെ മൂന്ന് മലയാളികള്‍ മരിച്ചു
വാരണാസി: കാശി തീര്‍ത്ഥാടനത്തിന് പോയ മലയാളി സംഘത്തിലെ മൂന്ന് പേര്‍ മരിച്ചു. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും അതിസാരവും പിടിപെട്ടായിരുന്നു മരണം. പാലക്കാട് സ്വദേശികളാണ് മരിച്ചത്. പാലക്കാട് ചിറ്റിലഞ്ചേരി പാട്ടവീട്ടില്‍ നീലു (73), കാവലത്തുപാടം കാര്‍ത്ത്യായനി (65), പള്ളിക്കാട് വീട്ടില്‍ കാര്‍ത്ത്യായനി (68) എന്നിവരാണ് മരിച്ചത്.
മെയ് 30 നാണ് 17 അംഗ സംഘം കാശിയിലേയ്ക്ക് യാത്ര പുറപ്പെട്ടത്. സംഘത്തിലെ മൂന്ന് പേര്‍ കൂടി അതിസാരം പിടിപെട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യ നിലയിലും ആശങ്കയുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിയ്ക്കനാകാതെ ബുദ്ധിമുട്ടുകയാണ് ഒപ്പമുള്ള ബന്ധുക്കള്‍.

ഭക്ഷ്യ വിഷബാധയേറ്റതാണോ എന്നും സംശയമുണ്ട്. സംഘത്തിലെ മറ്റുള്ളവര്‍ക്കും രോഗം പിടിപെടാനുള്ള സാധ്യതയുണ്ട്. ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ നിലയില്‍ ആശങ്കയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.












Click it and Unblock the Notifications