ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കൊന്നു?
ദില്ലി: പൂര്‍ണ ഗര്‍ഭിണിയായ മലയാളി യുവതിയെ ദില്ലിയിലെ താമസസസ്ഥലത്ത് മരണപ്പെട്ട നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് ചവിട്ടിക്കൊന്നതാണെന്നാണ് പ്രാഥമിക വിവരം. ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തൊടുപുഴ വണ്ടക്കാനം സ്വദേശി പ്രിന്‍സിയാണ് മരിച്ചത്. ഭര്‍ത്താവ് ഷൈജു പോലീസ് കസ്റ്റഡിയില്‍ ആണ്. ദില്ലിയില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു പ്രിന്‍സി.

ഭര്‍ത്താവിന്റെ പീഡനം സംബന്ധിച്ച് പ്രിന്‍സി നേരത്തേ തന്നെ പോലീസില്‍ പരാതി നില്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഷൈജുവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി പോലീസ് താക്കീത് ചെയ്യുകയും ചെയ്തിരുന്നത്രെ.
ദില്ലി പശ്ചിമ വിഹാറിലായിരുന്നു പ്രിന്‍സിയും ഷൈജുവും താമസം. ഇവര്‍ക്ക് സ്വന്തമായി ഒരു ഹോം നഴ്‌സിങ് ബ്യൂറോയും ഉണ്ടായിരുന്നു. ഷൈജു സ്വന്തമായി ഒരു ഹോട്ടല്‍ നടത്തുകയായിരുന്നു.പ്രിന്‍സിയും ഷൈജുവും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് അയല്‍വാസികള്‍ നല്‍കുന്ന വിവരം. സ്ത്രീധനത്തുക സംബന്ധിച്ചായിരുന്നു പ്രശ്‌നം
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഷൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രിന്‍സി നേരത്തെ നല്‍കിയ പരാതിയിലും ഭര്‍ത്താവിന്റെ പീഡനത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications