മലപ്പുറം സ്വദേശി മക്കയില്‍ വെടിയേറ്റ് മരിച്ചു
ജിദ്ദ: സൗദി മക്കയില്‍ മലയാളി വെടിയേറ്റ് മരിച്ചു. നിലമ്പൂര്‍ സ്വദേശി അകമ്പാടം വീട്ടില്‍ അനസ് ആണ് വെടിയേറ്റ് മരിച്ചത്. ഇയാളുടെ സ്‌പോണ്‍സറായ അറബിയുടെ മകനാണ് യുവാവിനെ വെടിവച്ചതെന്നാണ് സൂചന.
മക്കയിലെ ശറായയിലുള്ള സ്‌പോണ്‍സറുടെ വീട്ടില്‍ വച്ചാണ് സംഭവമെന്നും പറയുന്നു. അറബിയുടെ മകന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. അനസിന്റെ മൃതദേഹം മക്കയിലെ കിങ് ഫൈസല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്.

കെഎംസിസി പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഡ്രൈവര്‍ വിസയില്‍ എട്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് അനസ് മക്കയില്‍ എത്തിയത്. ഉമ്മര്‍ പുതുവീട്ടില്‍ ആണ് അനസിന്റെ പിതാവ്. യുവാവിന്റെ മരണത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.












Click it and Unblock the Notifications