കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കും; രജിസ്‌ട്രേഷന്‍ ബുധനാഴ്ച തുടങ്ങും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാരണം മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങുന്നു. ബുധനാഴ്ച മുതല്‍ ഇതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ നോര്‍ക്ക പിന്നീട് അറിയിക്കും. പല സംസ്ഥാനങ്ങളിലും മലയാളികള്‍ കുടുങ്ങിപ്പോയിട്ടുണ്ട്. ഇവരുടെ അവസ്ഥ വിഷമകരമാണ്. ഭക്ഷണം പോലും ലഭിക്കാത്തവരുണ്ട്. താമസ കേന്ദ്രങ്ങളില്‍ നിന്ന് ഇറങ്ങേണ്ടി വന്നവരുണ്ട്. ട്രെയിനിങിനും മറ്റും പോയവരാണ് പലരും. കുടുംബങ്ങളെ കാണാന്‍ പോയവരുണ്ട്. അവരെ എല്ലാം കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവരും. അവര്‍ക്ക് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ബുധനാഴ്ച ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

p

ചികില്‍സാ ആവശ്യത്തിന് മറ്റു സംസ്ഥാനത്തേക്ക് പോയവര്‍, പഠനാവശ്യാര്‍ഥം മറ്റു സംസ്ഥാനങ്ങളിലേക്ക് പോയി പഠനം പൂര്‍ത്തിയാക്കിവര്‍, പരീക്ഷ, ഇന്റര്‍വ്യൂ എന്നീ ആവശ്യങ്ങള്‍ക്ക് പോയവര്‍, തീര്‍ഥാടനം, വിനോദം, ബന്ധു സന്ദര്‍ശനം എന്നിവയ്ക്ക് വേണ്ടി പോയവര്‍, ലോക്ക് ഡൗണ്‍ കാരണം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍, ജോലി നഷ്ടമായതു കൊണ്ട് കുടുങ്ങിയവര്‍ എന്നിവര്‍ക്കാണ് കേരള സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുക.

വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നിന്ന് കുടകില്‍ കൃഷിക്ക് പോയി കുടുങ്ങിയവരുണ്ട്. ആദിവാസികളും ഇതില്‍ ഉള്‍പ്പെടും. വളരെ പാവപ്പെട്ടവരാണ് ഇങ്ങനെ ജോലിക്ക് പോകാറ്. ഇങ്ങനെ പെട്ടുപോയവരെ എല്ലാം ഘട്ടങ്ങളായി നാട്ടിലെത്തിക്കും. ഇതിനുള്ള പദ്ധതി തയ്യാറാക്കാന്‍ എല്ലാ ജില്ലാ കളക്ടര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഒട്ടേറെ വഴികള്‍ കേരളത്തിനുണ്ട്. ഏതു വഴിയാണ് തിരികെ കൊണ്ടുവരേണ്ടത് എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കും.

Recommended Video

cmsvideo
അന്തര്‍ ജില്ലാ-സംസ്ഥാന യാത്രകള്‍ക്കും നിയന്ത്രണം | Oneindia Malayalam

തിരിച്ചുവരണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് നോര്‍ക്കയുടെ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. ഇവരെ തിരിച്ചെത്തിക്കുമ്പോള്‍ രോഗമില്ല എന്ന് ഉറപ്പ് വരുത്തും. ക്വാറന്റൈനില്‍ താമസിപ്പിക്കും. പ്രവാസികള്‍ക്ക് സമാനമായ നടപടികള്‍ ഇവര്‍ക്കും ബാധകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊറോണ അടങ്ങാന്‍ ജൂലൈ ആകും; മോദി മുഖ്യമന്ത്രിമാരോട് പറഞ്ഞത് ഇങ്ങനെ, സമ്പൂര്‍ണ വിവരങ്ങള്‍കൊറോണ അടങ്ങാന്‍ ജൂലൈ ആകും; മോദി മുഖ്യമന്ത്രിമാരോട് പറഞ്ഞത് ഇങ്ങനെ, സമ്പൂര്‍ണ വിവരങ്ങള്‍

ഒന്നര ലക്ഷം പ്രവാസികള്‍ റെഡി; കൂടുതല്‍ യുഎഇയില്‍ നിന്ന്, ആദ്യം രജിസ്റ്റര്‍ ചെയ്താല്‍ ആദ്യം എത്താമോ?ഒന്നര ലക്ഷം പ്രവാസികള്‍ റെഡി; കൂടുതല്‍ യുഎഇയില്‍ നിന്ന്, ആദ്യം രജിസ്റ്റര്‍ ചെയ്താല്‍ ആദ്യം എത്താമോ?

രാജ്യത്തെ നാണംകെടുത്തി യുപിയിലെ ചിത്രങ്ങള്‍; തടവുകാരോ അതോ രോഗികളോ, വീഡിയോ വൈറല്‍രാജ്യത്തെ നാണംകെടുത്തി യുപിയിലെ ചിത്രങ്ങള്‍; തടവുകാരോ അതോ രോഗികളോ, വീഡിയോ വൈറല്‍

സൗദിയില്‍ വീണ്ടും പരിഷ്‌കാരം; വധശിക്ഷയില്‍ ഇളവ്, ചാട്ടവാറടി ഒഴിവാക്കി, പുതിയ തീരുമാനങ്ങള്‍ അറിയാംസൗദിയില്‍ വീണ്ടും പരിഷ്‌കാരം; വധശിക്ഷയില്‍ ഇളവ്, ചാട്ടവാറടി ഒഴിവാക്കി, പുതിയ തീരുമാനങ്ങള്‍ അറിയാം

English summary
Malayali Standed in Other States will be returned; Chief Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X