മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍; രജിസ്ട്രേഷന് ഇന്ന് മുതല്‍, വിവരങ്ങള്‍ ഇങ്ങനെ...
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി നാട്ടിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് അവസരം ഒരുക്കി സര്‍ക്കാര്‍. നോര്‍ക്ക വെബ്സൈറ്റ് വഴി ഇവര്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിന് വേണ്ടി ഇന്ന് വൈകീട്ട് മുതല്‍ നോര്‍ക്ക വെബ്സൈറ്റില്‍ സൗകര്യമുണ്ടാകും.

ചികില്‍സാ ആവശ്യത്തിന് മറ്റു സംസ്ഥാനത്തേക്ക് പോയവര്‍, പഠനാവശ്യാര്‍ഥം മറ്റു സംസ്ഥാനങ്ങളിലേക്ക് പോയി പഠനം പൂര്‍ത്തിയാക്കിവര്‍, പരീക്ഷ, ഇന്റര്‍വ്യൂ എന്നീ ആവശ്യങ്ങള്‍ക്ക് പോയവര്‍, തീര്‍ഥാടനം, വിനോദം, ബന്ധു സന്ദര്‍ശനം എന്നിവയ്ക്ക് വേണ്ടി പോയവര്‍, ലോക്ക് ഡൗണ്‍ കാരണം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍, ജോലി നഷ്ടമായതു കൊണ്ട് കുടുങ്ങിയവര്‍ എന്നിവര്‍ക്കാണ് തിരിച്ചുകൊണ്ടുവരുന്നതിന് പ്രഥമ പരിഗണന നല്‍കുക.
വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നിന്ന് കുടകില്‍ കൃഷിക്ക് പോയി കുടുങ്ങിയവരുണ്ട്. ആദിവാസികളും ഇതില്‍ ഉള്‍പ്പെടും. ഇങ്ങനെ പെട്ടുപോയവരെ എല്ലാം ഘട്ടങ്ങളായി നാട്ടിലെത്തിക്കും. ഇതിനുള്ള പദ്ധതി തയ്യാറാക്കാന്‍ എല്ലാ ജില്ലാ കളക്ടര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഒട്ടേറെ വഴികള്‍ കേരളത്തിനുണ്ട്. ഏതു വഴിയാണ് തിരികെ കൊണ്ടുവരേണ്ടത് എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കും.
തിരിച്ചുവരണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് നോര്‍ക്കയുടെ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. ഇവരെ തിരിച്ചെത്തിക്കുമ്പോള്‍ രോഗമില്ല എന്ന് ഉറപ്പ് വരുത്തും. ക്വാറന്റൈനില്‍ താമസിപ്പിക്കും. പ്രവാസികള്‍ക്ക് സമാനമായ നടപടികള്‍ ഇവര്‍ക്കും ബാധകമാകും.
പല സംസ്ഥാനങ്ങളിലും മലയാളികള്‍ കുടുങ്ങിപ്പോയിട്ടുണ്ട്. ഇവരുടെ അവസ്ഥ വിഷമകരമാണ്. ഭക്ഷണം പോലും ലഭിക്കാത്തവരുണ്ട്. താമസ കേന്ദ്രങ്ങളില്‍ നിന്ന് ഇറങ്ങേണ്ടി വന്നവരുണ്ട്. ട്രെയിനിങിനും മറ്റും പോയവരാണ് പലരും. ബന്ധുക്കളെ കാണാന്‍ പോയവരുണ്ട്. അവരെ എല്ലാം കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications