കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍; രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍, വിവരങ്ങള്‍ ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി നാട്ടിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് അവസരം ഒരുക്കി സര്‍ക്കാര്‍. നോര്‍ക്ക വെബ്‌സൈറ്റ് വഴി ഇവര്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിന് വേണ്ടി ഇന്ന് വൈകീട്ട് മുതല്‍ നോര്‍ക്ക വെബ്‌സൈറ്റില്‍ സൗകര്യമുണ്ടാകും.

nor

ചികില്‍സാ ആവശ്യത്തിന് മറ്റു സംസ്ഥാനത്തേക്ക് പോയവര്‍, പഠനാവശ്യാര്‍ഥം മറ്റു സംസ്ഥാനങ്ങളിലേക്ക് പോയി പഠനം പൂര്‍ത്തിയാക്കിവര്‍, പരീക്ഷ, ഇന്റര്‍വ്യൂ എന്നീ ആവശ്യങ്ങള്‍ക്ക് പോയവര്‍, തീര്‍ഥാടനം, വിനോദം, ബന്ധു സന്ദര്‍ശനം എന്നിവയ്ക്ക് വേണ്ടി പോയവര്‍, ലോക്ക് ഡൗണ്‍ കാരണം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍, ജോലി നഷ്ടമായതു കൊണ്ട് കുടുങ്ങിയവര്‍ എന്നിവര്‍ക്കാണ് തിരിച്ചുകൊണ്ടുവരുന്നതിന് പ്രഥമ പരിഗണന നല്‍കുക.

വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നിന്ന് കുടകില്‍ കൃഷിക്ക് പോയി കുടുങ്ങിയവരുണ്ട്. ആദിവാസികളും ഇതില്‍ ഉള്‍പ്പെടും. ഇങ്ങനെ പെട്ടുപോയവരെ എല്ലാം ഘട്ടങ്ങളായി നാട്ടിലെത്തിക്കും. ഇതിനുള്ള പദ്ധതി തയ്യാറാക്കാന്‍ എല്ലാ ജില്ലാ കളക്ടര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഒട്ടേറെ വഴികള്‍ കേരളത്തിനുണ്ട്. ഏതു വഴിയാണ് തിരികെ കൊണ്ടുവരേണ്ടത് എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കും.

തിരിച്ചുവരണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് നോര്‍ക്കയുടെ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. ഇവരെ തിരിച്ചെത്തിക്കുമ്പോള്‍ രോഗമില്ല എന്ന് ഉറപ്പ് വരുത്തും. ക്വാറന്റൈനില്‍ താമസിപ്പിക്കും. പ്രവാസികള്‍ക്ക് സമാനമായ നടപടികള്‍ ഇവര്‍ക്കും ബാധകമാകും.

പല സംസ്ഥാനങ്ങളിലും മലയാളികള്‍ കുടുങ്ങിപ്പോയിട്ടുണ്ട്. ഇവരുടെ അവസ്ഥ വിഷമകരമാണ്. ഭക്ഷണം പോലും ലഭിക്കാത്തവരുണ്ട്. താമസ കേന്ദ്രങ്ങളില്‍ നിന്ന് ഇറങ്ങേണ്ടി വന്നവരുണ്ട്. ട്രെയിനിങിനും മറ്റും പോയവരാണ് പലരും. ബന്ധുക്കളെ കാണാന്‍ പോയവരുണ്ട്. അവരെ എല്ലാം കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

മോദിയുടെ സഹായം തേടി യുഎഇ; പ്രത്യേക വിമാനം അയക്കും, രണ്ട് അഭ്യര്‍ഥനകള്‍... കേന്ദ്രം പരിഗണിക്കുന്നുമോദിയുടെ സഹായം തേടി യുഎഇ; പ്രത്യേക വിമാനം അയക്കും, രണ്ട് അഭ്യര്‍ഥനകള്‍... കേന്ദ്രം പരിഗണിക്കുന്നു

English summary
Malayali Stranded in Other States; Norka registration to start today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X