കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കിനെ തിരുത്തി മലയാളി വിദ്യാര്‍ഥി

  • By Meera Balan
Google Oneindia Malayalam News

മൂവാറ്റുപുഴ: ഫേസ്ബുക്കില തെറ്റ് കണ്ടെത്തി തിരുത്തിയ മലയാളി വിദ്യാര്‍ഥിയ്ക്ക് ഫേസ്ബുക്കിന്റെ പ്രശംസയും നാല് ലക്ഷം രൂപ സമ്മാനവും. തൊടുപുഴ നെയ്യേരി പാടത്ത് ടോം ജോര്‍ജ്ജ് എന്ന എഞ്ചീനിയറിംഗ് വിദ്യാര്‍ഥിയാണ് സമ്മാനത്തിന് അര്‍ഹനായത്. ഫേസ്ബുക്കിന് അജ്ഞാതമായിരുന്ന തെറ്റ് (ബഗ്) ചൂണ്ടിക്കാട്ടുകയും അതിന് പരിഹാരം നിര്‍ദ്ദേശിയ്ക്കുകയുമായിരുന്നു ടോം.

ഫേസ്ബുക്കില്‍ നമ്മള്‍ പോസ്റ്റ് ചെയ്യുന്ന വിവരങ്ങള്‍ അനുവാദമില്ലാതെ മറ്റ് സൈറ്റുകളിലേയ്ക്ക് ചോര്‍ന്ന് പോകാവുന്ന സോഫ്‌ട് വേറിലെ പോരായ്മയാണ് ടോം ഫേസ്ബുക്കിനെ അറിയിച്ചത്. ഫേസ് ബുക്ക് ഇത് അംഗീകരിയ്ക്കുകയും ടോം തയ്യാറാക്കി അയച്ചു കൊടുത്ത പ്രോഗ്രാം പിഴവ് തിരുത്തുന്നതിനായി സ്വീകരിയ്ക്കുകയും ചെയ്തു.

Face Book

ഫേസ്ബുക്കിലെ സുരക്ഷാസംവിധാനത്തിലെ നിര്‍ണായക പിഴവ് തിരുത്താന്‍ സഹായിച്ചതിനാലാണ് നാല് ലക്ഷം രൂപ സമ്മാനമായി ലഭിച്ചത്. സാധാരണ ലഭിയ്ക്കുന്ന സമ്മാനത്തുക 500 ഡോളറാണ്. വാഴക്കുളം എഞ്ചിനീയറിംഗ് കൊളെജിലെ ഒന്നാംവര്‍ഷ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് ടോം.

English summary
Malayali Student got 4Lakh cash prize from Face Book
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X