തിരുപ്പതി ക്ഷേത്രത്തില്‍ മോഷണം; മലയാളി പിടിയില്‍
കാഞ്ഞങ്ങാട് : ആന്ധ്രയിലെ പ്രശസ്ത ക്ഷേത്രമായ തിരുപ്പതി ക്ഷേത്രത്തില്‍ മോഷണം നടത്തിയതിന് മലയാളി പിടിയില്‍. കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിലായത്
ക്ഷേത്രവുമായി ബന്ധപ്പെട്ട് 70 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് ക്ഷേത്രത്തിലെ മുന്‍ മാനേജര്‍ കാഞ്ഞങ്ങാട് മൂന്നാംമൈല്‍ സ്വദേശി സുധാകര്‍ പൈ അറസ്റ്റിലായത്. കാഞ്ഞങ്ങാട് അമ്പലത്തറ പൊലീസിന്റെ സഹായത്തോടെ ആന്ധ്ര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ക്ഷേത്രത്തിന്റെ എട്ടു വര്‍ഷത്തെ വരുമാന കണക്കില്‍ തട്ടിപ്പ് നടന്നതായി സുധീന്ദ്ര റാവു ആന്ധ്ര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രാഘവേന്ദ്രറാവു ക്ഷേത്രചുമതല നടത്തിയ കാലയളവില്‍ ക്ഷേത്രത്തിലെ 70 കോടിയോളം രൂപ ബാങ്കിലടച്ചില്ല എന്നാണ് പരാതി.
സുധാകരന്‍ പൈയെ ഏറ്റവും അടുത്ത ദിവസം തന്നെ ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പണം താന്‍ രാഘവേന്ദ്ര റാവുവിനെ ഏല്‍പിച്ചിരുന്നുവെന്ന് സുധാകര്‍ പൈ പൊലീസില്‍ മൊഴി നല്‍കി.












Click it and Unblock the Notifications