കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളിയുടേത് ചോരയുടെ രുചിയറിഞ്ഞ സമൂഹം: എം മുകുന്ദന്‍

Google Oneindia Malayalam News

കോഴിക്കോട്: ചോരയുടെ രുചിയറിഞ്ഞ സമൂഹമാണ് മലയാളിയുടേതെന്നും അട്ടപ്പാടിയില്‍ മധുവിന്റെ കൊലയും മട്ടന്നൂരിലെ ഷുഹൈബ് വധവും ഇതിന്റെ തെളിവാണെന്നും പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍. രാഷ്ട്രീയ താത്പര്യത്തിന് ഉപരിയായി നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതികരിക്കാന്‍ എഴുത്തുകാര്‍ക്ക് സാധിക്കണമെന്ന് മുകുന്ദന്‍ അഭിപ്രായപ്പെട്ടു. മൂന്ന് ദിവസമായി കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന വി ആര്‍ സുധീഷ് ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒടുവിൽ ശ്രീദേവി ഇന്ത്യയിലേക്ക്; മൃതദേഹം വിട്ടുകൊടുക്കാൻ പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി, എംബാമിങ്
കേരളം ജീവിക്കാന്‍ കൊള്ളാത്ത നാടായി മാറിയെന്ന് കഴിഞ്ഞ ദിവസം അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത് ശരിയാവുകയാണ്. എഴുത്തുകാരന്റെ ശബ്ദം പുറത്ത് കേള്‍ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ലൗഡ് സ്പീക്കര്‍ വേണമെന്ന അവസ്ഥയാണ്. അതിന് ഉപരിയായി നിലപാടുകളുടെ ശബ്ദം കേള്‍പ്പിക്കാന്‍ കഴിയണം. ജാതി, മത, രാഷ്ട്രീയ സംഘടനകളുടെ കൂടെ മാത്രമേ നിലനില്‍പ്പുള്ളൂ എന്ന പൊതുധാരണ എഴുത്തുകാരിലുണ്ട്. എന്നാല്‍ ഒരു സംഘടനയിലും നില്‍ക്കാതെ എഴുത്താണ് കരുത്തെന്ന് വിളിച്ചോതി സഹൃദയരുടെ മനസ്സില്‍ സ്ഥാനം നേടിയ കഥാകാരനാണ് വി ആര്‍ സുധീഷ്.

 vrsfest

വിആര്‍ സുധീഷ് ഫെസ്റ്റില്‍ കല്‍പ്പറ്റ നാരായണന്‍ സംസാരിക്കുന്നു

എഴുത്തുകാരന് സ്വതന്ത്രമായി നിലനിന്നും അംഗീകാരം നേടാമെന്നതിന്റെ തെളിവ് എം ടി വാസുദേവന്‍ നായരാണ്. ആ പാത തന്നെയാണ് സുധീഷും പിന്‍തുടരുന്നത്. അംഗീകാരം എന്നാല്‍ പുരസ്‌കാരം മാത്രമല്ല. ജ്ഞാനപീഠം നേടാത്ത എഴുത്തുകാരും ജനങ്ങളില്‍ ജീവിക്കുന്നു. പുരസ്‌കാരം കൊണ്ടുമാത്രം ഒരാളെ അടയാളപ്പെടുത്താനാവില്ലെന്നും മുകുന്ദന്‍ ചൂണ്ടിക്കാട്ടി.

പ്രതിഭാധനനായ വി ആര്‍ സുധീഷിനെപ്പോലുള്ളവര്‍ അവരുടെ നല്ല കാലത്ത് ആദരിക്കപ്പെടുന്നുവെന്നത് വലിയ കാര്യമാണ്. ശരിക്കും ചര്‍ച്ച ചെയ്യേണ്ട രാഷ്ട്രീയ കഥകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമല്ലാത്തതിനാല്‍ അതേക്കുറിച്ച് ചര്‍ച്ച പോലും നടന്നില്ല. വംശാനന്തര തലമുറ പോലുള്ള ഒരു കഥമാത്രം മതി സുധീഷിന്റെ പ്രതിഭ മനസ്സിലാക്കാനെന്ന് മുകുന്ദന്‍ അഭിപ്രായപ്പെട്ടു. സംഘാടക സമിതി ചെയര്‍മാന്‍ റനീഷ് പേരാമ്പ്ര അധ്യക്ഷനായിരുന്നു. സുധീഷിന്റെ ചോലമരപ്പാതകള്‍ എന്ന പുസ്തകം രേഖാ സതീഷിന് നല്‍കി എം മുകുന്ദന്‍ പ്രകാശനം ചെയ്തു. പി വി ഗംഗാധരന്‍, സതീഷ് ഉണ്ണികൃഷ്ണന്‍, കെ പി വിജയകുമാര്‍, ജഗത്മയന്‍ ചന്ദ്രപുരി സംസാരിച്ചു.

ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന വി ആര്‍ സുധീഷ് പെണ്‍സൗഹൃദ സദസ്സ് ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു. ജിജി ജോഗി മോഡറേറ്ററായിരുന്നു. കെ പി സുധീര, ലിജി മാത്യു, ടി വി സുനീത, അനു പാപ്പച്ചന്‍, ബൃന്ദ, സോണിയ ഇ പി, ധനുകൃഷ്ണ, സംഗീത നായര്‍, ദിപ പി എം, റെസ്‌ലിയ എം എസ്, നവീന സുഭാഷ്, ശ്രുതി പാമ്പുങ്ങല്‍, ഷാനു ഷെറി സംസാരിച്ചു. തുടര്‍ന്ന് സൂഫി-ഖവാലി സംഗീത സദസ്സ് അരങ്ങേറി.

ഒടുവിൽ ശ്രീദേവി ഇന്ത്യയിലേക്ക്; മൃതദേഹം വിട്ടുകൊടുക്കാൻ പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി, എംബാമിങ്ഒടുവിൽ ശ്രീദേവി ഇന്ത്യയിലേക്ക്; മൃതദേഹം വിട്ടുകൊടുക്കാൻ പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി, എംബാമിങ്

മധുവിന്റെ കൊലപാതകം; ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാര്‍ എംടി രമേശ്മധുവിന്റെ കൊലപാതകം; ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാര്‍ എംടി രമേശ്

English summary
malayali used to political murder says M Mukundan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X