Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ ഭാഗ്യദേവതയുടെ കടാക്ഷം: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്

ദുബായ്: ദുബായ് ഡ്യൂട്ട് ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് ഭാഗ്യദേവതയുടെ കടാക്ഷം. കോശി വർഗീസ് എന്ന നൽപ്പത്തിയെട്ടുകാരനാണ് കഴിഞ്ഞ ദിവസം നറുക്കെടുത്ത ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു ദശലക്ഷം യുഎസ് ഡോളർ (7.91 കോടി രൂപ) അടിച്ചിരിക്കുന്നത്. ഏതാനും ആഴ്ച മുന്‍പ് കൊച്ചിയില്‍ നിന്നും ദുബായിലേക്കുള്ള യാത്രാമധ്യേയായിരുന്നു കോശീ വർഗീസ് ഡ്യൂട്ടി ഫ്രീയുടെ ടിക്കറ്റ് എടുത്തത്. 0844 എന്ന നമ്പറിലെ ടിക്കറ്റിനായിരുന്നു കോശി വർഗീസിന് ഒന്നാം സമ്മാനം ലഭിച്ചത്.

നേരത്തേയും നിരവധി തവണ ഡ്യൂട്ടി ഫ്രീയുടെ ഭാഗ്യ പരീക്ഷണം നടത്തിയ വ്യക്തിയാണ് കോശി വർഗീസ്. എന്നാല്‍ അന്നൊന്നും ഭാഗ്യദേവത കടാക്ഷിച്ചില്ല. ഒടുവില്‍ ഇത്തവണയാണ് ഭാഗ്യം തേടിയെത്തിയത്. 'കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞാനെന്റെ ഭാഗ്യം പരീക്ഷിക്കുകയായിരുന്നു. ഒടുവിൽ അതിൽ വിജയിച്ചതിൽ അതിയായ സന്തോഷമുണ്ട്. ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദിയുണ്ട്'-കോശി വർഗീസിനെ ഉദ്ധരിച്ച് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

dubaidutyfree-165

1999 ലാണ് മില്ലേനിയം മില്യണയർ പ്രമോഷന്‍ ആരംഭിക്കുന്നത്. ഇതിനോടകം ഒരു ദശലക്ഷം യിഎസ് ഡോളർ സ്വന്തമാക്കിയ 195-ാമത്തെ ഇന്ത്യക്കാരനാണ് കോശി വർഗീസ്. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരാണ് കൂടതലും ടിക്കറ്റുകള്‍ എടുക്കുന്നത് എന്നതിനാലാണ് വിജയികളുടെ എണ്ണത്തിലും ഇന്ത്യക്കാരെ കൂടുതല്‍ കാണാന്‍ സാധിക്കുന്നത്. ഇന്ത്യക്കാരില്‍ തന്നെ ബഹുഭൂരിപക്ഷവും മലയാളികളാണ് എന്നതും ശ്രദ്ധേയമാണ്.

ഇന്ന് തന്നേ നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സർപ്രൈസ് ഡ്രോയിലും വിജയിച്ചത് ഒരു ഇന്ത്യക്കാരാണ്. ബൈക്ക് സമ്മാനമായ ഈ നറുക്കെടുപ്പില്‍ വിജയിച്ചത് അർജുന്‍ സിങ് എന്നയാളാണ്. ബിഎംഡബ്യു ആർ 9 ടി എന്ന വാഹനമാണ് അർജുൻ ഇന്ന് നേടിയത്. ഏറ്റവും കൌതുകരമായ കാര്യം എന്ന് പറയുന്നത്. ജൂലൈ 20ന് നടന്ന നറുക്കെടുപ്പിൽ അർജുൻ ഹാർലി ഡേവിഡ്സൺ ബൈക്ക് സ്വന്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+