Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴനിയില്‍ കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് എറണാകുളം സ്വദേശിനി മരിച്ചു

കോയമ്പത്തൂര്‍: പഴനിയില്‍ കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് മലയാളി മരിച്ചു. പഴനി-കൊടൈക്കനാല്‍ മലമ്പാതയില്‍ സാവേരിക്കാടിന് സമീപമാണ് അപകടം നടന്നത്. സുമോ വാന്‍ കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിനി അഞ്ജു (27)ആണ് മരിച്ചത്. രണ്ട് പേര്‍ മരിച്ചതായി സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പഴനി സര്‍ക്കാര്‍ ആസുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ മൂന്ന് കൊച്ചുകുട്ടികളും ഉള്‍പ്പെടുന്നു. ഒന്‍പതാമത്തെ ഹെയര്‍പിന്‍ വളവില്‍ നിയന്ത്രണ വിട്ട കാര്‍ 100 അടി താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു.

Accident

കൊടൈക്കനാലില്‍ നിന്ന് പഴനിയിലേയ്ക്ക് പോകുംവഴിയായിരുന്നു അപകടം. അന്യ സംസ്ഥാനങ്ങളില്‍ റോഡപകടങ്ങളില്‍ മലയാളികള്‍ മരിയ്ക്കുന്ന സംഭവങ്ങള്‍ ഏറിവരികയാണ്. തീര്‍ത്ഥാടനത്തിനും വിനോദയാത്രയ്ക്കുമായി പോകുന്ന മലയാളികളാണ് ഇത്തരത്തില്‍ മരിയ്ക്കുന്നവരില്‍ ഏറെയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+