കഴുത്ത് മുറിച്ച് മലയാളിയായ വനിത ഡോക്ടറുടെ ആത്മഹത്യ
മാവേലിക്കര: ആത്മഹത്യാ വാര്‍ത്തകള്‍ക്ക് ഇപപോള്‍ ഒരു പഞ്ഞവും ഇല്ല. രാജ്യത്ത് തന്നെ ആത്മഹത്യാ നിരക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.
വ്യത്യസ്തമായ ഒരു ആത്മഹത്യ വാര്‍ത്തയാണ് മാവേലിക്കരയില്‍ നിന്ന്. 27 വയസ്സുള്ള യുവതിയായ ഡോക്ടറാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ആത്മഹത്യ ചെയ്ത രീതിയാണ് ഇവിടെ വ്യത്യസ്തമാകുന്നത്.

സ്വയം കഴുത്ത് മുറിച്ചാണ് ഗ്രീഷ്മ മോഹന്‍ എന്ന യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. വേദന അറിയാതിരിക്കാനായി മരവിപ്പിക്കുന്നതിനുള്ള ഇന്‍ജക്ഷന്‍ എടുത്തു. അതിന് ശേഷം ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന കത്തികൊണ്ട് കഴുത്തിലെ ഞരമ്പ് മുറിച്ചു.
ജോലി ചെയ്യുന്ന ആശുപത്രിയുടെ അടുത്തുള്ള ഹോസ്റ്റലില്‍ ആയിരുന്നു ഗ്രീഷ്മ താമസിച്ചിരുന്നത്. ഈ ഹോസ്റ്റല്‍ മുറിയില്‍ വച്ച് തന്നെ ആയിരുന്നു ആത്മഹത്യ. മൃതദേഹത്തില്‍ ഉറുമ്പരിക്കാതിരിക്കാന്‍ കട്ടിലിന് ചുറ്റും മുന്‍കരുതലും എടുത്തിരുന്നു.
താന്‍ എങ്ങനെയാണ് ആത്മഹത്യ ചെയ്യുന്നത് എന്നത് വിശദമാക്കുന്ന കുറിപ്പും ഇവര്‍ തയ്യാറാക്കി വച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുള്‍ക്ക് വിട്ടുകൊടുത്തു.












Click it and Unblock the Notifications