ലണ്ടനിൽ നിന്നുളള വിമാനത്തിൽ മലയാളി യുവതി പ്രസവിച്ചു, അമ്മയും കുഞ്ഞും ഫ്രാങ്ക്ഫർട്ടിൽ
നെടുമ്പാശ്ശേരി: ലണ്ടനില്‍ നിന്നും കൊച്ചിയിലേക്കുളള വിമാനത്തില്‍ മലയാളി യുവതിക്ക് സുഖപ്രസവം. എയര്‍ ഇന്ത്യയുടെ ഡ്രീം ലൈനര്‍ വിമാനത്തിലാണ് പത്തനംതിട്ട സ്വദേശിനിയായ മരിയ ഫിലിപ്പ് പ്രസവിച്ചത്. അമ്മയ്ക്കും ആണ്‍കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. നിലവില്‍ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് ആശുപത്രിയിലാണ് മരിയ ഫിലിപ്പും കുഞ്ഞുമുളളത്. മരിയ ഫിലിപ്പ് പ്രസവിച്ചതിനെ തുടര്‍ന്ന് വിമാനം ഏറ്റവും അടുത്തുളള ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ച് വിടുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി ഇന്ത്യന്‍ സമയം 7 മണിയോടെ ആണ് ലണ്ടനില്‍ നിന്നും എയര്‍ ഇന്ത്യയുടെ വിമാനം പുറപ്പെട്ടത്. രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞതിന് പിന്നാലെ മരിയ ഫിലിപ്പിന് പ്രസവ വേദന ആരംഭിക്കുകയായിരുന്നു. 7 മാസം ഗര്‍ഭിണിയായിരുന്നു മരിയ ഫിലിപ്പ്. പ്രസവ വേദന ആരംഭിച്ചതോടെ വിവരം കാബിന് ക്രൂവിനെ അറിയിച്ചു. തുടര്‍ന്ന് വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരോട് കാബിന് ജീവനക്കാര്‍ സഹായം തേടി. ഭക്ഷണ വസ്തുക്കള്‍ സൂക്ഷിക്കുന്ന മുറി ഞൊടിയിടയില്‍ താല്‍ക്കാലിക ലേബര്‍ റൂമായി മാറി. ഇതേ വിമാനത്തിലുണ്ടായിരുന്ന നാല് നഴ്സുമാരും സഹായത്തിന് എത്തി. കൊച്ചിയിലേക്കുളള യാത്രക്കാരായിരുന്നു നഴ്സുമാര്‍.

സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ
ഇവരുടെ സഹായത്തോടെ പ്രസവം കുഴപ്പങ്ങളൊന്നും ഇല്ലാതെ നടക്കുകയായിരുന്നു. എന്നാല്‍ മൂന്ന് മണിക്കൂറിനുളളില്‍ കുഞ്ഞിനും അമ്മയ്ക്കും വൈദ്യസഹായം ലഭ്യമാക്കേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ഏറ്റവും അടുത്തുളള വിമാനത്താവളത്തില്‍ വിമാനം ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. പൈലറ്റുമാര്‍ എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് ബള്‍ഗേറിയന്‍ വ്യോമപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന വിമാനം അടുത്തുളള ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇറക്കാനുളള അനുമതി വാങ്ങി. രണ്ട് മണിക്കൂറിനുളളില്‍ വിമാനം ഫ്രാങ്ക്ഫര്‍ട്ടിലെത്തി.
നേരത്തെ അറിയിച്ചതിന് അനുസരിച്ച് അമ്മയ്ക്കും കുഞ്ഞിനുമുളള അടിയന്തര സൗകര്യങ്ങള്‍ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. ഇവിടെ നിന്ന് ഉടനെ തന്നെ അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി. 203 യാത്രക്കാരുമായി ലണ്ടനില്‍ നിന്നും പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം ആറ് മണിക്കൂര്‍ വൈകി ബുധനാഴ്ച രാവിലെ 9.45ന് ആണ് കൊച്ചിയില്‍ ലാന്‍ഡ് ചെയ്തത്. അമ്മയ്ക്കും കുഞ്ഞിനും എയര്‍ ഇന്ത്യ ടീം ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ആകാശമധ്യത്തില്‍ തങ്ങള്‍ക്കൊരു സര്‍പ്രൈസ് വരവുണ്ടായിരിക്കുന്നു എന്ന് എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തു. മരിയ ഫിലിപ്പുമായി ബന്ധപ്പെടുന്നുണ്ടെന്നും എല്ലാ സഹായങ്ങളും നല്‍കിയിട്ടുണ്ടെന്നും വേഗത്തില്‍ തന്നെ അമ്മയും കുഞ്ഞും തങ്ങള്‍ക്കൊപ്പം നാട്ടിലേക്ക് പറക്കുമെന്നും എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തു.
Recommended Video
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications