അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; പതിമൂന്ന് കോടിയുടെ ഒന്നാം സമ്മാനം മലയാളിക്ക്
Recommended Video

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് ഒന്നാംസമ്മാനം. കാസര്‍കോട് സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 70 ലക്ഷം ദിര്‍ഹം (13 കോടിയിലേറെ ഇന്ത്യന്‍) നേടിയത്. നേരത്തേയും മലയാളികളെത്തേടി ബിഗ് ടിക്കറിന്റെ ഒന്നാം സമ്മാനം എത്തിയിട്ടുണ്ട്.
ബിഗ് ടിക്കറ്റ് സൂപ്പര്‍ 7 സീരിസ് 196 നറുക്കെടുപ്പിലാണ് മുഹമ്മദ് കുഞ്ഞിക്ക് സമ്മാനം ലഭിച്ചത്. 15 വര്‍ഷത്തോളമായി അബുദാബിയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് കുഞ്ഞി കഴിഞ്ഞ രണ്ടുവര്‍ഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ടെങ്കിലും ഭാഗ്യം തേടിയെത്തിയത് ഇത്തവണയായിരുന്നു.

മുഹമ്മദ് കുഞ്ഞി എടുത്ത 121013 എന്ന ടിക്കറ്റിനാണ് ഒന്നാംസമ്മാനം ലഭിച്ചത്. സമ്മാന വിവരം ആദ്യം സംഘാടകര്‍ വിളിച്ചറിയച്ചപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും സ്വന്തമായി ഒരു വീടും ബിസിനസും തുടങ്ങണമെന്നാണ് തന്റെ ആഗ്രഹമെന്നും മുഹമ്മദ് കുഞ്ഞി പറഞ്ഞു.












Click it and Unblock the Notifications