കോയമ്പത്തൂരില്‍ മലയാളി യുവാവിന്റെ കൈ തല്ലിയൊടിച്ചു... കാരണം കേട്ടാല്‍ ഞെട്ടും

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ മലയാളി യുവാവിന് നേരെ കൈയ്യേറ്റം. യുവാവിന്റെ കൈ തല്ലിയൊടിച്ചു. ബസ്സില്‍ അഞ്ച് രൂപ ബാക്കി ചോദിച്ചതിനാണ് കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് യുവാവിന്റെ കൈ തല്ലിയൊടിച്ചത്.

മേട്ടുപ്പാളയം റെയില്‍വേ സ്റ്റേഷനിലെ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരനായ ബിനീഷിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. കോയമ്പത്തൂരില്‍ വച്ചായിരുന്നു സംഭവം.

Crime

കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിന്ന് ഉക്കടത്തേയ്ക്ക് ബസ് കയറിയതായിരുന്നു ബിനീഷ്. അഞ്ച് രൂപ ടിക്കറ്റിന് 10 രൂപ നല്‍കി. ബാക്കി തുക ഇറങ്ങുമ്പോള്‍ കൊടുക്കാം എന്നായിരുന്നു കണ്ടക്ടര്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഇറങ്ങുന്ന സ്ഥലമെത്തിയപ്പോള്‍ കഥമാറി. ബാക്കി പൈസ ചോദിച്ച ബിനീഷിനോട് കണ്ടക്ടര്‍ അപമര്യാദയായി പെരുമാറി. ഇതോടെ രണ്ട് പേരും തമ്മില്‍ വാക്കുതര്‍ക്കമായി. അപ്പോഴേയ്ക്കും ബസ് ഡ്രൈവറും കണ്ടക്ടര്‍ക്കൊപ്പം കൂടി. രണ്ട് പേരും ചേര്‍ന്ന് ബിനീഷിനെ ക്രൂരമായി മര്‍ദ്ദിയ്ക്കുകയായിരുന്നു.

തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ്സില്‍ വച്ചായിരുന്നു സംഭവം. പരിക്കേറ്റ ബിനീഷിനെ നാട്ടുകാര്‍ ആണ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. പരാതിയെ തുടര്‍ന്ന് ബസ് കണ്ടക്ടര്‍ രമിചന്ദ്രനേയും ഡ്രൈവര്‍ രവികുമാറിനേയും പോലീസ് അറസ്റ്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+