കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ടുക്കാരന്‍ ജിമെയിലിനെ രക്ഷിച്ചു!സുരക്ഷാ പിഴവ് കണ്ടെത്തിയതിന് വന്‍തുക സമ്മാനവുമായി ഗൂഗിള്‍

ജിമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്നും ഇതിലൂടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലേക്ക് കടക്കാനാകുമെന്നുമാണ് അക്ബര്‍ കണ്ടെത്തിയിരിക്കുന്നത്.

Google Oneindia Malayalam News

കോഴിക്കോട്: ലോകത്തില്‍ ഏറ്റവുമധികമാളുകള്‍ ഉപയോഗിക്കുന്ന ഇമെയില്‍ സര്‍വ്വീസായ ജിമെയിലിലെ വന്‍ സുരക്ഷാ പാളിച്ച കണ്ടെത്തിയ മലയാളി യുവാവിന് ഗൂഗിളിന്റെ അംഗീകാരം. കോഴിക്കോട് സ്വദേശിയായ അക്ബറാണ് ജിമെയിലിനെ വന്‍ അപകടത്തില്‍ നിന്നും രക്ഷിച്ചിരിക്കുന്നത്. ജിമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്നും ഇതിലൂടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലേക്ക് കടക്കാനാകുമെന്നുമാണ് അക്ബര്‍ കണ്ടെത്തിയിരിക്കുന്നത്.

ഹാദിയക്ക് മാത്രം ഇരട്ടനീതി?നാദാപുരത്തെ അനുശ്രീയും ഫാസിലും വിവാഹിതരായത് പോലീസ് സാന്നിദ്ധ്യത്തില്‍!ഹാദിയക്ക് മാത്രം ഇരട്ടനീതി?നാദാപുരത്തെ അനുശ്രീയും ഫാസിലും വിവാഹിതരായത് പോലീസ് സാന്നിദ്ധ്യത്തില്‍!

നോമ്പ് കാലത്ത് മുസ്ലീങ്ങള്‍ക്ക് മോദിയുടെ അടി!!ഇന്ത്യയില്‍ ഇനി കന്നുകാലികളെ കൊല്ലാന്‍ പാടില്ല?നോമ്പ് കാലത്ത് മുസ്ലീങ്ങള്‍ക്ക് മോദിയുടെ അടി!!ഇന്ത്യയില്‍ ഇനി കന്നുകാലികളെ കൊല്ലാന്‍ പാടില്ല?

തെറ്റ് കണ്ടെത്തുന്നവര്‍ക്ക് ഗൂഗിള്‍ വന്‍തുക പ്രതിഫലമായി നല്‍കാറുണ്ട്. ഇതിന് മുന്നോടിയായുള്ള ഹാള്‍ ഔഫ് ഫെയിം പട്ടികയില്‍ ഇപ്പോള്‍ അക്ബറിന് സ്ഥാനം നല്‍കിയിട്ടുണ്ട്. ഈ പട്ടികയില്‍ പതിനാറാം സ്ഥാനത്തുള്ള അക്ബര്‍, മലയാളികളില്‍ ഒന്നാം സ്ഥാനത്താണ്. പിഴവിന്റെ ഗൗരവം കണക്കിലെടുത്താണ് അക്ബര്‍ പതിനാറാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞത്.

akbargmail

കോന്‍സിം ഇന്‍ഫോ കമ്പനിയില്‍ ഹാക്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന അക്ബര്‍ മംഗലാപുരം ശ്രീനിവാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നാണ് ബിടെക്ക് പഠനം പൂര്‍ത്തിയാക്കിയത്. ലോകത്തെ ഏറ്റവും മികച്ച മള്‍ട്ടിനാഷണല്‍ സെക്യൂരിറ്റി കമ്പനികളിലൊന്നില്‍ ജോലി ചെയ്യണമെന്നതാണ് അക്ബറിന്റെ ആഗ്രഹം.

English summary
malayali youth found a biggest bugg on gmail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X