കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആടുമേയ്ക്കാന്‍' ഐസിസില്‍ ചേര്‍ന്ന മലയാളികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു? ബാക്കിയുള്ളവരും കൊതിക്കുന്നത്

  • By നരേന്ദ്രൻ
Google Oneindia Malayalam News

കാസര്‍കോട്: കേരളത്തില്‍ നിന്ന് 21 യുവാക്കളാണ് ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷരായത്. അവരെല്ലാം ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐസിസില്‍ ചേര്‍ന്നു എന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവര്‍ അഫ്ഗാനിസ്ഥാനിലാണ് ഉള്ളത് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കാസര്‍കോട് ജില്ലയിലെ പടന്നയില്‍ നിന്നുള്ളവരായിരുന്നു അപ്രത്യക്ഷരായവരില്‍ ഭൂരിബാഗം പേരും. 11 പേരാണ് പടന്നയില്‍ നിന്ന് മാത്രം ഐസിസില്‍ ചേര്‍ന്നു എന്ന് സംശയിക്കുന്നത്.

ഈ സംഘത്തെ നയിച്ചിരുന്ന ഹഫീസ് ആണ് ഇപ്പോള്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിരിക്കുന്നത്. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ തന്നെ ആണത്രെ ഈ വിവരം നല്‍കിയത്.

ഹഫീസ്

പടന്നയില്‍ നിന്ന് അപ്രത്യക്ഷരായവരില്‍ പ്രധാനിയാണ് ഹഫീസ്. കേരളത്തില്‍ നിന്നുള്ള ഐസിസ് സംഘത്തിന്റെ നേതാവും ഹഫീസ് തന്നെ ആയിരുന്നു എന്നാണ് കരുതുന്നത്.

ഡ്രോണ്‍ ആക്രമണത്തില്‍

അഫ്ഗാനിസ്ഥാനില്‍ വച്ച് ഡ്രോണ്‍ ആക്രമണത്തില്‍ ഹഫീസ് കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ തന്നെയാണ് ഈ വിവരം കാസര്‍കോട്ടെ ഒരു പൊതുപ്രവര്‍ത്തകനെ അറിയിച്ചത് എന്നാണ് പുറത്ത് വരുന്ന വിവരം. അഷ്ഫാക്ക് ആണ് സന്ദേശം അയച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ടെലഗ്രാം വഴി

ഐസിസിന്റെ ആശയ വിനിമയം അധികവും ടെലഗ്രാം വഴി ആയിരുന്നു നടന്നിരുന്നത്. ഈ വിവരവും സംഘാംഗം അറിയിച്ചത് ടെലഗ്രാം സന്ദേശത്തിലൂടെ ആയിരുന്നു.

ഖബറടക്കം നടത്തി

ഹഫീസിനെ തങ്ങള്‍ രക്തസാക്ഷിയായിട്ടാണ് കരുതുന്നത് എന്നാണ് അഷ്ഫാക്കിന്റെ സന്ദേശത്തില്‍ ഉള്ളത്. ഖബറടക്കം നടത്തിയെന്നും സന്ദേശത്തിലുണ്ട്.

 കാത്തിരിക്കുന്നത് തങ്ങളുടെ ഊഴത്തിന്

ഹഫീസ് രക്തസാക്ഷിയായി. തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുകയാണെന്നും സന്ദേശത്തിലുണ്ട്.

സിറിയയില്‍ അല്ല, അഫ്ഗാനിസ്ഥാനില്‍

കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായ സംഘം സിറിയയിലേക്ക് കടന്നു എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവര്‍ അഫ്ഗാനിസ്ഥാനിലാണ് ഉള്ളത് എന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.

പേര് മാറ്റി

അഫ്ഗാനിസ്ഥാനിലെത്തിയ ഹഫീസ് പേരും മാറ്റിയിരുന്നു. അല്‍ ഹിന്ദി ഹഫീസുദ്ദീന്‍ എന്ന പേരാണ് അഫ്ഗാനിസ്ഥാനിലെത്തിയതിന് ശേഷം ഇയാള്‍ സ്വീകരിച്ചത്.

English summary
Hafeez, Malayali youth joined ISIS killed in Afghanistan- Report. The information passed by a group member disappeared along with Hafeez.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X