കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി യുവാവിന്റെ കൊലയില്‍ നിര്‍ണായക വഴിത്തിരിവ്; ചതിച്ചുകൊന്നത് സുഹൃത്ത്

  • By Gowthamy
Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരുവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ മലയാളിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. യുവാവിനെ കൊലപ്പെടുത്തിയത് അടുത്ത സുഹൃത്ത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ശരത്തിന്റെ ഉറ്റ ചങ്ങാതി വിശാല്‍ അടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ചയാണ് അഞ്ജനഹള്ളി തടാകത്തിനു സമീപം നിന്ന് ശരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പാലക്കാട് സ്വദേശിയും ആദായനികുതു വകുപ്പ്് ഉദ്യോഗസ്ഥനുമായ നിരഞ്ജന്റെ മകനാണ് ശരത്ത്.

arrest

സെപ്തംബര്‍ 12ന് പുതിയ ബൈക്ക് വിശാലിനെ കാണിക്കാന്‍ പോയതായിരുന്നു ശരത്ത്. ഇതിനു ശേഷം ശരത്തിനെ ആരും കണ്ടിരുന്നില്ല. ഇതിനു പിന്നാലെ അമ്പത് ലക്ഷം പ്രതിഫലം ആവശ്യപ്പെട്ടുകൊണ്ടുളള ശരത്തിന്റെ വീഡിയോ പുറത്തു വന്നിരുന്നു. പണം നല്‍കിയില്ലെങ്കില്‍ സഹോദരിയെ തട്ടിക്കൊണ്ട് പോകുമെന്ന് ശരത്ത് പറയുന്നുണ്ടായിരുന്നു.

ഇതിനു പിന്നാലെ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വിശാലിന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ശരത്തിനായുള്ള് അന്വേഷണത്തില്‍ കുടുംബത്തിനൊപ്പം വിശാലും ഉണ്ടായിരുന്നു. പോലീസില്‍ പരാതി നല്‍കിയതോടെയാണ് ശരത്തിനെ കൊലപ്പെടുത്തിയത്. പണത്തിനു വേണ്ടിയാണ് ശരത്തിനെ തട്ടിക്കൊണ്ട് പോയത്.

English summary
malayali youth murder in bengaluru friend arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X