ഐഎസിൽ ചേർന്ന മലയാളി യുവാവ് യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു; അഫ്ഗാനിസ്ഥാനിൽ നിന്നും സന്ദേശം
മലപ്പുറം: തീവ്രവാദ സംഘടനയായ ഐഎസിൽ ചേർന്ന ഒരു മലയാളി യുവാവ് കൂടി കൊല്ലപ്പെട്ടു. മലപ്പുറം എടപ്പാൾ സ്വദേശി മുഹമ്മദ് മുഹ്സിൻ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതോടെ ഐഎസിൽ ചേർന്ന് കൊല്ലപ്പെട്ട മലയാളികളുടെ എണ്ണം 39 ആയി.
മുഹമ്മദ് മുഹ്സിൻ അഫ്ഗാനിസ്ഥാനിൽ വെച്ച് യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് വിവരം. 2017 ഏപ്രിലിലാണ് മുഹ്സിൻ ഐഎസിൽ ചേർന്നത്. ഈ മാസം പതിനെട്ടിനുണ്ടായ ആക്രണണത്തിൽ ഇയാൾ കൊല്ലപ്പെട്ടുവെന്നാണ് വിവരം. മുഹ്സിന്റെ മരണം സംബന്ധിച്ച് മലപ്പുറത്തുള്ള ബന്ധുക്കൾക്ക് വാട്സാപ്പ് സന്ദേശം ലഭിച്ചു.

''നിങ്ങളുടെ സഹോദരൻ ആഗ്രഹിച്ച സ്ഥാനം പൂകി'' എന്നായിരുന്നു സന്ദേശം. അഫ്ഗാൻ നമ്പറിൽ നിന്നും മലയാളത്തിലായിരുന്നു സന്ദേശം, ഈ വിവരം പോലീസിനെ അറിയിക്കരുതെന്നും അറിയിച്ചാൽ അവർ നിങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് ദേശീയ അന്വേഷണ ഏജൻസി മലപ്പുറത്തെത്തി അന്വേഷണം നടത്തിയിരുന്നെന്നും എന്നാൽ ബന്ധുക്കൾ ഈ വിവരം മറച്ചുവെച്ചതായും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
മുഹമ്മദ് മുഹ്സിനൊപ്പമുണ്ടായിരുന്ന ഐഎസ് കമാൻഡറും ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് വിവരം. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നായി നിരവധി പേർ ഭീകര സംഘടനയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന സൂചന.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications