ഇറാന്‍ നാവികസേന പിടിച്ചെടുത്ത കപ്പലില്‍ മലയാളികളും; മോചനത്തിന് സര്‍ക്കാര്‍ ഇടപെടണം
ദില്ലി: ഇറാന്‍ നാവിക സേന പിടിച്ചെടുത്ത എണ്ണക്കപ്പലില്‍ മൂന്ന് മലയാളികള്‍ കൂടിയുണ്ടെന്ന് വിവരം. മലപ്പുറം ചുങ്കത്തറ സ്വദേശിയായ സാം സോമന്‍, കടവന്ത്ര സ്വദേശിയായ ജിസ് മോന്‍, ജിബിന്‍ ജോസഫ് എന്നിവരാണ് കപ്പലില്‍ ഉള്ളതായി സൂചന ലഭിച്ചത്. എറണാകുളം കൂനമ്മാവ് സ്വദേശി എഡ്വിന്‍ കപ്പലിലുണ്ടെന്ന വിവരം നേരത്തെ ലഭിച്ചിരുന്നു.
നാല് മണിക്കൂര്‍ ഇടപെട്ട് കമ്പനിയുടെ മുംബൈ ഓഫീസില്‍ നിന്ന് ബന്ധപ്പെടുന്നുണ്ടെന്നാണ് സാം സോമന്റെ കുടുംബം പറയുന്നത്. കപ്പലിലെ ഫോര്‍ത്ത് ഓഫീസറാണ് കടവന്ത്ര സ്വദേശിയായ ജിസ്‌മോന്‍. ജിസ് മോന്‍ വ്യാഴാഴ്ച രാവിലെ കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. ഉച്ചയ്ക്കാണ് കപ്പല്‍ ഇറാന്‍ നാവികസേന പിടികൂടിയത്. മകന്റെ മോചനത്തിനായി സര്‍ക്കാര്‍ ഇടപെടണമെന്നാണ് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്.

കപ്പലില്‍ 24 ജീവനക്കാരാണുള്ളത്. ഇവരില്‍ 23 പേരും ഇന്ത്യക്കാരാണ്. കുവൈറ്റില്‍ നിന്നും അമേരിക്കയിലെ ഹൂസ്റ്റണിലേക്കുള്ള യാത്രയ്ക്കിടെയാണ് കപ്പല്‍ ഇറാന്‍ നാവികസേന പിടിച്ചെടുത്തത്. കപ്പലിലെ സാറ്റ്‌ലൈറ്റ് ഫോണ്‍ അടക്കമുള്ളവ ഉപകരണങ്ങള്‍ നാവിക സേന പിടിച്ചെടുത്തെന്നാണ് വിവരം. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എഡ്വിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.
ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി പി രാജീവിനും ഇന്ത്യന്‍ എംബസിക്കും കത്ത് നല്‍കിയെന്ന് കുടുംബം പറഞ്ഞു. പുതിയ വിവരങ്ങള്‍ ലഭ്യമല്ലെന്നും കമ്പനിയുമായി ബന്ധപ്പെടുന്നുണ്ടെന്നും ബന്ധുക്കള്‍ അറിയിച്ചു. അമേരിക്കന്‍ കപ്പലായ അഡ്വാന്‍ടേജാണ് ഇറാന്‍ നാവികസേന പിടികൂടിയത്. കപ്പല്‍ എവിടെയാണെന്നോ ജീവനക്കാര്‍ എവിടെയാണെന്നോ ഉള്ള കാര്യങ്ങള്‍ വ്യക്തമല്ല. ഇറാന്റെ മറ്റൊരു കപ്പലില്‍ ഇടിച്ചെന്ന് ആരോപിച്ചാണ് നടപടിയെന്നാണ് വിവരം. കപ്പല്‍ ഉടന്‍ മോചിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. കപ്പല്‍ വിട്ടുകിട്ടാനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്ന് കപ്പല്‍ കമ്പനി അധികൃതരും വ്യക്തമാക്കുന്നു.












Click it and Unblock the Notifications