കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോണിയെത്തിയത് വൈദികനെ കൊല്ലാന്‍ തന്നെ, തമ്മില്‍ തര്‍ക്കമുണ്ടായി, ഫാദറിന്റെ ആ വാക്കാണ് ജീവനെടുത്തത്

ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ തന്നെ വൈദികനെ കൊല്ലണമെന്ന് ജോണി കരുതിയിരുന്നു

Google Oneindia Malayalam News

കൊച്ചി: മലയാറ്റൂരില്‍ വൈദികനെ കുത്തിക്കൊന്ന കപ്യാര്‍ ജോണിയെ കുറിച്ച് പോലീസിന്റെ വെളിപ്പെടുത്തല്‍. ഇരുവരും തമ്മില്‍ അത്ര രസത്തിലായിരുന്നില്ലെന്ന് പോലീസ് പറയുന്നു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. കഴിഞ്ഞ ദിവസം കാട്ടിനുള്ളില്‍ നിന്നാണ് ജോണിയെ പോലീസ് അറസ്റ്റ് ചെയ്തത്.

തീര്‍ത്തും അവശനിലയിലായിരുന്നു ഇയാള്‍. അതിനാല്‍ ചോദ്യം ചെയ്യുന്നതും പോലീസ് നീട്ടുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ജോണിയെ കുറിച്ച് നാട്ടുകാര്‍ക്കും നല്ലത് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. വൈദികനെ കുത്തിയ ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും ജോണി കഴിഞ്ഞ ദിവസം നടത്തിയിരുന്നു.

കൊല്ലാനെത്തി

കൊല്ലാനെത്തി

തന്നെ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ തന്നെ വൈദികനെ കൊല്ലണമെന്ന് ജോണി കരുതിയിരുന്നു. പള്ളിയിലെത്തിയതും ഇതേ ലക്ഷ്യത്തോടെയാണ്. ഫാദറിനെ കൊല്ലാന്‍ ഇയാള്‍ കത്തിയും കൈയ്യില്‍ കരുതിയിരുന്നു. ഇക്കാര്യം പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ജോണിയെ ഈ മാസം 16 വരെ റിമാന്റ് ചെയ്തിട്ടുണ്ട്.

വാക്കുതര്‍ക്കം

വാക്കുതര്‍ക്കം

വൈദികനുമായി കുരിശുമുടിയില്‍ വച്ച് വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രകോപിതനായ ജോണി കത്തിയെടുത്ത് കുത്തുകയായിരുന്നു. തുടയില്‍ കുത്തേറ്റ വൈദികന്‍ പിന്നീട് ചോരവാര്‍ന്നാണ് മരിച്ചത്. കൊല്ലാന്‍ ഉദ്ദേശിച്ചല്ല ജോണി കുത്തിയതെന്ന് നാട്ടുകാര്‍ പറയുന്നുണ്ടായിരുന്നു.

ശ്രമം പാളി

ശ്രമം പാളി

വയറ്റില്‍ കുത്താനായിരുന്നു ജോണി ലക്ഷ്യമിട്ടിരുന്നത്. എങ്കില്‍ മാത്രമേ ഇയാള്‍ മരിക്കൂവെന്ന് ജോണി കരുതിയിരുന്നു. എന്നാല്‍ ഇവര്‍ നിന്നിരുന്ന സ്ഥലം നിരപ്പായ സ്ഥലമലമായിരുന്നു. അതിനാല്‍ തുടയിലാണ് കുത്തേറ്റത്.

ഫാദര്‍ പറഞ്ഞത്

ഫാദര്‍ പറഞ്ഞത്

തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ മനോവിഷമം ജോണിക്കുണ്ടായിരുന്നു. സംഭവം നടന്ന ദിവസവും ഇതേ കുറിച്ച് വാക്കുതര്‍ക്കം ഉണ്ടായിരുന്നു. തന്നെ തിരിച്ചെടുക്കില്ലെന്ന് വൈദികന്‍ ഉറപ്പിച്ച് പറഞ്ഞതോടെ ഇയാളെ കൊല്ലുകയല്ലാതെ മറ്റ് വഴികള്‍ ഉണ്ടായിരുന്നില്ലെന്ന് ജോണി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

മൊഴി ഇങ്ങനെ

മൊഴി ഇങ്ങനെ

ജോണിയെ കളമേശരി എആര്‍ ക്യാമ്പില്‍ എത്തിച്ച ശേഷം പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മനോവിഷമമാണ് കൊലപാതകത്തിന് കാരണമായതെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഫാദര്‍ സേവ്യറിന്റെ ഇടതുകാലിലാണ് ജോണി കുത്തിയത്. ഇത് മരണത്തിന് കാരണമാവുകയായിരുന്നു.

ആത്മഹത്യാശ്രമം

ആത്മഹത്യാശ്രമം

ഫാദര്‍ സേവ്യര്‍ തേലക്കാട്ടിനെ കുത്തിയ ശേഷം ജോണി കാട്ടിലേക്ക് ഓടിയൊളിക്കുകയായിരുന്നു. ഈ സമയത്ത് താന്‍ ആത്മഹത്യ ചെയ്യാന്‍ നോക്കിയതായും ജോണി പറഞ്ഞിരുന്നു. എന്നാല്‍ കെട്ടിത്തൂങ്ങിയ മുണ്ട് കീറി താന്‍ താഴെ വീണെന്ന് ജോണി പറഞ്ഞു.

കാട്ടിനുള്ളില്‍...

കാട്ടിനുള്ളില്‍...

കാട്ടിനുള്ളില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുമ്പോള്‍ ശരീരത്തില്‍ മുഴുവന്‍ മുറിവുകളുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തീര്‍ത്തും അവശനായിരുന്നു ഇയാള്‍. ഒടുവില്‍ പോലീസ് ഇയാള്‍ക്ക് വെള്ളം നല്‍കിയിരുന്നു. ജോണിയാണ് ഫാദറെ കൊന്നതെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് നാട്ടുകാരും പറഞ്ഞിരുന്നു.

മലയാറ്റൂരിൽ വൈദികനെ കുത്തിക്കൊന്ന കപ്യാർ പിടിയിൽ! കാട്ടിനുള്ളിലെ പന്നി ഫാമിൽ അവശനായി ജോണി...മലയാറ്റൂരിൽ വൈദികനെ കുത്തിക്കൊന്ന കപ്യാർ പിടിയിൽ! കാട്ടിനുള്ളിലെ പന്നി ഫാമിൽ അവശനായി ജോണി...

ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ നവീന്‍ ആര്? ബിജെപി വാദം പൊളിഞ്ഞു, വെടിയുണ്ടകള്‍!!ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ നവീന്‍ ആര്? ബിജെപി വാദം പൊളിഞ്ഞു, വെടിയുണ്ടകള്‍!!

പാകിസ്ഥാനില്‍ നിന്നുമുള്ള ഈ ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് ഭൂമിയും ജീവിതവും വേണംപാകിസ്ഥാനില്‍ നിന്നുമുള്ള ഈ ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് ഭൂമിയും ജീവിതവും വേണം

English summary
malayattor father murderer statement of police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X