മലയാറ്റൂര്‍ പള്ളിയിലെ ഫാദർ സേവ്യർ തേലക്കാട്ടിനെ കുരിശുമലയിൽ വെച്ച് കപ്യാർ കുത്തിക്കൊന്നു!!
Recommended Video

കൊച്ചി: പള്ളിവികാരിയെ കപ്യാർ കുത്തികൊന്നു. മലയാറ്റൂര്‍ കുരിശുപള്ളിയിലെ റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെയാണ് കപ്യാർ കുത്തികൊന്നത്. കുത്തിയശേഷം കപ്യാർ ജോണി വനത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഉച്ചയ്ക്ക് ഏകദേശം 1.30നായിരുന്നു സഭവം.
ഗുരുതരമായി പരുക്കേറ്റ വൈദികനെ ഉടന്‍ അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടതു തുടയിലേറ്റ കുത്ത് പ്രധാന രക്തക്കുഴലിനെ തകര്‍ത്തിരുന്നതായി ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

മൂന്ന് മാസം മുമ്പ് ജോണിയെ കപ്യാര്‍ ജോലിയില്‍ നിന്ന് പറഞ്ഞു വിട്ടിരുന്നു. ജോലിയില്‍ തന്നെ തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ അച്ചനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് അച്ചനുമായി വാക്കു തര്‍ക്കമുണ്ടാവുകയും ഇതിനൊടുവില്‍ ജോണി അച്ചനെ കുത്തുകയുമായിരുന്നു.
കുരിശുമലയിലെ ആറാം സ്ഥലത്ത് വെച്ച് കാലിലാണ് കുത്തേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാലിലാണ് കുത്തേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് അച്ചന്‍. മൃതദേഹം അങ്കമാലി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications