മലേഷ്യൻ എഞ്ചിനിയറുടെ ആത്മഹത്യ; ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണം നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ. കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ 2006-ൽ അദ്ദേഹത്തിനെതിരെയെടുത്ത വിജിലൻസ് കേസാണ് പുനരന്വേഷിക്കുക. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്.

ബാഹ്യസമ്മർദ്ദത്തെ തുടർന്ന് കേസ് അട്ടിമറിക്കപ്പെട്ടെന്ന കെ പി സി സി നിർവാഹകസമിതി അംഗം മലയിൻകീഴ് വേണുഗോപാൽ നൽകിയ പരാതിയെത്തുടർന്നാണ് ആഭ്യന്തര മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. കേസിൽ അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ബാഹ്യ ഇടപെടലുകളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.

gyan2-61

അങ്കമാലി-തിരുവനന്തപുരം എംസി റോഡ് വികസനത്തിന് കരാർ ഏറ്റെടുത്ത മലേഷ്യൻ കമ്പനിയായ പതി ബെല്ലിൻ്റെ ചീഫ് എൻജിനിയർ ലീ സീ ബീൻ 2006 ൽ മലേഷ്യയിൽ ആത്മഹത്യ ചെയ്തിരുന്നു. തുക പാസാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും കടുത്ത സമ്മർദ്ദം നേരിടേണ്ടി വന്നതായി ലീ തൻ്റെ ആത്മഹത്യക്കുറിപ്പിൽ ആരോപിച്ചിട്ടുണ്ട്. അന്നത്തെ വകുപ്പ് സെക്രട്ടറിയായ ഗ്യാനേഷ് കുമാറിൻ്റെ പേരും ആത്മഹത്യകുറിപ്പിൽ പല ഇടങ്ങളിൽ പരാമർശിക്കുന്നുണ്ട്. റോഡ് നിർമാണം വൈകിയതോടെ സർക്കാർ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ബിൽ തടഞ്ഞുവെക്കുകയും ചെയ്തു. ഇതേത്തുടർന്ന് ലീ ക്വാലാലംപുരിൽ ആത്മഹത്യചെയ്തു എന്നാണ് കേസ്.

അതേസമയം പരാതിയിൽ കഴമ്പുള്ളതിനാലാണ് ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ' ഗ്യാനേഷ് കുമാർ 2006ൽ കേരളത്തിലെ പിഡബ്ല്യുഡി സെക്രട്ടറി ആയിരുന്ന കാലത്തെ ഒരു സംഭവത്തെ സംബന്ധിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. അതും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട ഒരു അന്വേഷണത്തിന്റെ തുടർച്ചയാണ് ഈ അന്വേഷണം. അതുകൊണ്ടുതന്നെ ചീഫ് ഇലക്ഷൻ കമ്മീഷണർ എന്നുള്ള പ്രൊട്ടക്ഷൻ അദ്ദേഹത്തിന് ലഭിക്കില്ല. അന്വേഷണത്തിന് യാതൊരു തടസ്സവുമില്ല എന്നാണ് നിയമോപദേശം ലഭിച്ചിട്ടുള്ളത്.

കേരളത്തിൽ ബില്ലുകൾ മാറാൻ പണം കൊടുക്കണം എന്നുള്ള കാര്യങ്ങൾ ഉൾപ്പെടെ ആത്മഹത്യക്കുറിപ്പിൽ പറഞ്ഞിട്ടുണ്ടെന്നാണ് വിവരം. ആത്മഹത്യക്കുറിപ്പ് ഞാൻ കണ്ടിട്ടില്ല. മാധ്യമങ്ങളിലൂടെ വന്ന വിവരമാണ്. അഴിമതിയുണ്ട് ,അതുകൊണ്ട് ബില്ലുകൾ പിടിച്ചു വെക്കുന്നു തുടങ്ങിയിട്ടുള്ള കാര്യങ്ങൾ തന്നെയാണ് ഇതിലുള്ളത്. സമയത്ത് ബില്ല് കൊടുക്കാൻ കഴിയാത്തതുകൊണ്ട് മുന്നോട്ടു പോകാൻ കഴിയില്ല എന്ന് പറഞ്ഞിട്ടാണ് ഇദ്ദേഹം ആത്മഹത്യ ചെയ്യുന്നത്. അഴിമതി ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കാൻ വേണ്ടിയിട്ടാണ് വിജിലൻസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. പരാതി കിട്ടിക്കഴിഞ്ഞാൽ വിജിലൻസിന്റെ മന്ത്രി എന്ന നിലയിൽ അത് അന്വേഷിപ്പിക്കാനുള്ള ചുമതല എനിക്കുണ്ട്. ആ ചുമതലയാണ് ഞാൻ നിറവേറ്റിയിട്ടുള്ളത്', ചെന്നിത്തല വ്യക്തമാക്കി.

എസ്ഐആർ നടപടികളിൽ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രാജവ്യാപക പ്രതിഷേധം നടത്തുന്നതിനിടയിലണ് ഗ്യാനേഷിനെതിരെ സംസ്ഥാന സർക്കാർ കേസുമായി മുന്നോട്ട് പോകാനൊരുങ്ങുന്നത്. അതേസമയം കേസിൽ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma