കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശങ്കകള്‍ക്കൊടുവില്‍ ജയചന്ദ്രന്‍ മൊകേരിക്ക് മോചനം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: മാലി ദ്വീപില്‍ തടവിലാക്കപ്പെട്ട് ജയചന്ദ്രന്‍ മൊകേരി ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. ഇദ്ദേഹത്തെ മോചിപ്പിക്കാന്‍ മാലി ദ്വീപ് തീരുമാനിച്ചതായാണ് വിവരം. എന്നാല്‍ എന്നായിരിക്കും ഇദ്ദേഹം തിരിച്ചെത്തുക എന്ന് വ്യക്തമല്ല.

സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനും ആയ ജയചന്ദ്രന്‍ മൊകേരി മാലിദ്വീപിലെ ഒരു സ്‌കൂളില്‍ അധ്യാപകനാണ്. സോഷ്യല്‍ മീഡിയകളില്‍ സജീവമായിരുന്ന ജയചന്ദ്രന്‍ മൊകേരിയുടെ മോചനത്തിനായി രംഗത്ത് വന്നതും ഫേസ്ബുക്ക് കൂട്ടായ്മയായിരുന്നു.

Jayachandran Mokeri

2007 മുതല്‍ ജയചന്ദ്രന്‍ മാലി ദ്വീപിലാണ്. ഇംഗ്ലീഷ് അധ്യാപകനായിരുന്ന ജയചന്ദ്രനെ വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ചു എന്ന കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തോട് വിരോധമുള്ള സ്‌കൂള്‍ അധികൃതര്‍ വേറേയും കേസുകള്‍ ജയചന്ദ്രന്റെ മേല്‍ കെട്ടിവച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

20145 ഏപ്രില്‍ മുതല്‍ ജയചന്ദ്രനെ കുറിച്ച് വിവരം ഒന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് ജയിലില്‍ ആണെന്ന കാര്യം അറിഞ്ഞത്. തുടര്‍ന്ന് ഫേസ്ബുക്ക് കൂട്ടായ്മ ഇദ്ദേഹത്തിന്റെ മോചനത്തിനായി രംഗത്ത് വരികയായിരുന്നു.

കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലാണ് ഇപ്പോള്‍ ജയചന്ദ്രന്‍ മൊകേരിയുടെ മോചനത്തിന് വഴിയൊരുക്കിയത്. സുഷമ സ്വരാജ് മാലി ദ്വീപ് സര്‍ക്കാരില്‍ ചെലുത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജയചന്ദ്രനെ മോചിപ്പിക്കാന്‍ തീരുമാനയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനെയാണ് സുഷമ സ്വരാജ് മോചന വിവരം ആദ്യം അറിയിച്ചത്.

English summary
Maldives decides to release Jayachandran Mokeri.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X