കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്സവ സീസണായതോടെ തലസ്ഥാനത്ത് പുരുഷ വേശ്യകള്‍ സജീവം

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്ത് പുരുഷ വേശ്യകള്‍ സജീവമെന്ന് റിപ്പോര്‍ട്ട്. ടൂറിസം സീസണായതോടെ ഇത്തരക്കാര്‍ക്ക് വന്‍ ഡിമാന്റാണ്. വാടക ഭര്‍ത്താക്കന്മാരായും ഇത്തരക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തലസ്ഥാനത്തെ കഫെകളും ബീച്ചുകളും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ടെക്കികള്‍, വീട്ടമ്മമാര്‍ മധ്യവയസ് കഴിഞ്ഞ പുരുഷന്മാര്‍ തുടങ്ങിയവരാണ് പുരുഷ വേശ്യകളെ ഉപയോഗിക്കുന്നത്.

തലസ്ഥാനത്തിന്റെ ടെക്‌നോ സിറ്റിയായ കഴക്കൂട്ടം, പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കോവളം, നഗരത്തിലെ പ്രധാന അന്തി കഫേകള്‍ എന്നിവിടങ്ങളിലാണ് പുരുഷ്യ വേശ്യകളെ കണ്ടെത്താന്‍ ആവശ്യക്കാര്‍ ചെല്ലുന്നത്. ചിലയിടങ്ങളില്‍ ഇത്തരക്കാര്‍ റ്റി ബോയ് എന്നാണ് അറിയപ്പെടുന്നത്. വിദ്യാര്‍ത്ഥികളാണ് കൂടുതലായും റ്റി ബോയ്കളായി പ്രവര്‍ത്തിക്കുന്നതെന്നാണ് ഞെട്ടിപ്പിക്കുന്ന വിവരം.

ലഹരി

ലഹരി

കഞ്ചാവിനും മയക്കു മരുന്നിനും വേണ്ടി റ്റി ബോയ്കളായി മാറുന്നവരാണ് ഏറെയും. ആകര്‍ഷകമായ ശരീരമുള്ളവരാണ് ഇത്തരാക്കാരായി മാറുന്നത്.

പണം

പണം

വേണ്ടത്ര പണവും ശാരീരിക സുഖവും ലഭിക്കുമെന്ന പ്രത്യേകതയും യുവാക്കളെ റ്റി ബോയ്കളാകാന്‍ പ്രേരിപ്പിക്കുന്നു.

കണ്ടുപിടിക്കുന്നത്

കണ്ടുപിടിക്കുന്നത്

സോഷ്യല്‍ മീഡിയ വഴിയാണ് ഇത്തരക്കാര്‍ ആവശ്യക്കാരെ കണ്ടെത്തുന്നത്.

കമ്മീഷന്‍

കമ്മീഷന്‍

ആവശ്യക്കാര്‍ക്ക് പുരുഷ വേശ്യകളെ എത്തിക്കാന്‍ ഏജന്റുമാരുണ്ട്. ഏജന്റ്മാര്‍ക്ക് നല്ല കമ്മീഷനും ലഭിക്കും.

ആരും അറിയില്ല

ആരും അറിയില്ല

ആവശ്യത്തില്‍ കൂടുതല്‍ കാശ് കിട്ടുന്നതിനാലും ആരും അറിയില്ല എന്നതുകൊണ്ടും എളുപ്പം പിടിക്കപ്പെടാത്തതും വിദ്യാര്‍ത്ഥികളെ റ്റി ബോയ്കളാകാന്‍ പ്രേരിപ്പിക്കുന്നു.

ഒരു രാത്രിക്ക്

ഒരു രാത്രിക്ക്

ഒരു രാത്രിക്ക് അയ്യായിരവും പതിനായിരവുമാണ് ആവശ്യക്കാരില്‍ നിന്ന് ഇവര്‍ ഈടാക്കുന്നത്.

യുവാക്കള്‍ കൂടുതല്‍

യുവാക്കള്‍ കൂടുതല്‍

അവധി ആഘോഷിക്കാനെത്തുന്ന വിദേശ സ്വദേശ ടൂറിസ്റ്റുകളും ഇത്തരക്കാരെ സമീപിക്കാറുണ്ട്. ടൂറിസ്റ്റ് സീസറുകളില്‍ കോവളം പോലുള്ള ബീച്ചുകളില്‍ റ്റി ബോയ്കളായി പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ കൂടുതലാണ്.

English summary
Male prostitutes active in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X