Get Updates
Get notified of breaking news, exclusive insights, and must-see stories!

'മാലിക് പിൻവലിക്കില്ല, വിമർശനങ്ങളെ ഭയക്കുന്നില്ലെന്ന്, വാർത്തകൾ തള്ളി സംവിധായകൻ മഹേഷ് നാരായണൻ

ഫഹദ് ഫാസിലിനെ പ്രധാനകഥാപാത്രമായി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് മാലിക്. റിലീസ് ചെയ്ത് ദിവസങ്ങൾക്കം തന്നെ ചിത്രം ഏറെ ചർച്ചയായിരുന്നു. ജൂലൈ 15ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകർ മികച്ച വരവേൽപ്പാണ് നൽകിയിട്ടുള്ളത്. കഴിഞ്ഞ ഏപ്രിലിൽ പുറത്തിറങ്ങാനിരുന്ന ചിത്രത്തിന്റെ റിലീസ് പലകാരണങ്ങൾ കൊണ്ട് നീണ്ടുപോകുകയായിരുന്നു. കൂടാതെ ചിത്രത്തിനെതിരെ പല തരത്തിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. ഇതിനിടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ മഹേഷ് നാരായണൻ.

1

മാലിക്കിനെക്കുറിച്ച് ഇനി ഒന്നും സംസാരിക്കാനില്ലെന്നും സിനിമ ഇറങ്ങിയ ശേഷം വലിയ മാനസിക പീഡനമാണ് അനുഭവിക്കുന്നതെന്നും മഹേഷ് നാരായൺ പറഞ്ഞുവെന്ന തരത്തിലുള്ള വാർത്തകൾ ഇതിനിടെ പുറത്തുവന്നിരുന്നു. എന്നാൽ ഇതെല്ലാം തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. താൻ ജീവിതത്തിൽ അത്രയധികം മാനസിക പീഡനത്തിലൂടെ കടന്നുപോയെന്നും സിനിമ തന്നെ പിൻവലിക്കണമെന്നാണ് ഇപ്പോൾ തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞുവെന്ന തരത്തിലായിരുന്നു വാർത്തകൾ.

2

മാലിക്ക് സിനിമയെ വിമര്‍ശിക്കുന്നവര്‍ ചിത്രം മുഴുവനായി കാണാതെയാണ് സംസാരിക്കുന്നതെന്നാണ് സംവിധായകന്‍ മഹേഷ് നാരായണന്റെ പ്രതികരണം. കൃത്യമായി കാണുന്നവർക്ക് സിനിമ മനസ്സിലാവും. അല്ലാതെ സംസാരിക്കുന്നവർക്ക് എന്താണ് പ്രശ്നമെന്ന് അറിയില്ല. വർഷങ്ങളായി നീതി ലഭിക്കാത്ത ഒരു പ്രശ്നത്തിലേക്ക് തന്റെ സിനിമയുടെ പേരിലെങ്കിലും വെളിച്ചം വീശുന്നുണ്ടെങ്കിൽ നല്ലതെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മനോരമ ന്യൂസ് ഡോട്ട്കോമിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

6


അതേസമയം മാലിക്കിനെതിരായ അഭിപ്രായങ്ങളെ ഭയന്ന് ഒളിച്ചോടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ പിന്‍വലിക്കാന്‍ ആലോചിച്ചെന്ന തരത്തിലുള്ള വാര്‍ത്തകളും ഇതോടെ അദ്ദേഹം തള്ളിക്കളഞ്ഞിട്ടുണ്ട്. പല അഭിമുഖങ്ങളിലും വരുന്നത് പറയാത്ത കാര്യങ്ങളാണെന്നും മഹേഷ് നാരായണൻ കുറ്റപ്പെടുത്തി. അഭിപ്രായം പറയാൻ ആർക്കും സ്വാന്ത്ര്യമുണ്ടെന്നും വ്യക്തിപരമായി എല്ലാവരുടേയും അഭിപ്രായം സ്വീകരിക്കുന്ന ആളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

3

സംഘപരിവാർ അനുഭാവികളും വലതുപക്ഷ തീവ്രവാദികളും ബീമാപ്പള്ളി വെടിവെയ്പിനെ ഏകപക്ഷീയമായി നോക്കിക്കാണുന്ന സിനിമയാണെന്ന് പറഞ്ഞും സിനിമയ്ക്കെതിരെ വിമർശനം ഉന്നയിക്കുന്നുണ്ട്. ഇതിനിടെ സിനിമയുടെ സത്യസന്ധത ചോദ്യം ചെയ്ത് എഴുത്തുകാരൻ എൻഎസ് മാധവനും രംഗത്തെത്തിയിരുന്നു. ട്വിറ്ററിലിട്ട കുറിപ്പിലാണ് ചിത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമർശനം. സിനിമ ചർച്ച ചെയ്യുന്ന രാഷ്ട്രീയം കേന്ദ്രീകരിച്ചാണ് പ്രധാനമായും വിമർശനങ്ങളുയർന്നിട്ടുള്ളത്. ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമാണ് മാലിക് എന്നായിരുന്നു ചിത്രത്തിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രധാനപ്പെട്ടത്. അതേ സമയം ഇടതുപക്ഷത്തെ വെള്ളപൂശിക്കൊണ്ടുള്ളതാണ് ചിത്രമെന്നും ചില വിമർശനങ്ങളുണ്ട്.

4


അഞ്ച് പോയിന്റുകൾ മുന്നോട്ടുവെച്ചുകൊണ്ടാണ് എൻ എസ് മാധവൻ ചിത്രത്തെ വിമർശിക്കുന്നത്.
മാലിക് പൂർണ്ണമായും ഫിക്ഷണൽ ചിത്രമാണ്. പിന്നെ എന്തുകൊണ്ടാണ്
1. ചിത്രത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയെ മാത്രം കാണിക്കുന്നത്, അതും പച്ച നിറത്തിലുള്ള കൊടിയുള്ളത്
2. ലക്ഷദ്വീപ് ക്രിമിനലുകളുടെ കേന്ദ്രമാണെന്ന സൂചന നൽകുന്നത് എന്തിനാണ്?
3. എന്തുകൊണ്ട് ക്രിസ്ത്യാനികളെ ക്യാമ്പിനുള്ളിൽ കയറ്റാൻ മഹൽ കമ്മറ്റി അനുവദിക്കാത്തത്? ഇത് കേരളത്തിലെ സാഹചര്യത്തിന് വിപരീതമാണെന്നും എൻഎസ് മാധവൻ ചൂണ്ടിക്കാണിക്കുന്നു.

5

4. രണ്ട് വിഭാഗങ്ങളെ കാണിക്കുമ്പോൾ എന്തുകൊണ്ടാണ് ഒരു വിഭാഗത്തിന് തീവ്രവാദ ബന്ധം ആരോപിക്കുന്നത്?
5. കേരളത്തിലെ വലിയൊരു ഷൂട്ടൌട്ടാണ് ചിത്രത്തിൽ കാണിക്കുന്നത്. സർക്കാരിന്റെ പിന്തുണയില്ലാതെ അത് നടക്കുമോ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ.. എല്ലാ കൊമേഷ്യൽ സിനിമകളെയും പോലെ മാലികും ഇസ്ലാമോഫോബിയ ഒളിച്ചു കടത്തുകയാണെന്നും ഭരിക്കുന്ന പാർട്ടിയെ സുഖിപ്പിക്കുന്ന നിലപാടും ചിത്രം ഒളിച്ചു കടത്തുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
1.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+