'ആ കുഞ്ഞിന് എന്ത് അയ്യപ്പ സ്വാമി? ദൈവം എല്ലാം കാണുന്നുണ്ടേ ഉണ്ണ്യേ'; ഉണ്ണി മുകുന്ദന് ട്രോള്‍ മഴ
ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം മാളികപ്പുറം നാളെയാണ് തീയേറ്ററില്‍ റിലീസ് ചെയ്യുന്നത്. സിനിമയെ വലി പ്രതീക്ഷയോടെയാണ് ആരാധകരും സിനിമ ലോകവും നോക്കിക്കാണുന്നത്. ചിത്രത്തിന്റെ പ്രോമോഷന് തിരക്കിലായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ണി മുകുന്ദന്. എന്നാല്‍ ഇതിനിടെ ഉണ്ണി മുകുന്ദന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് വൈറലാകുന്നത്. ഈ പോസ്റ്റ് വൈറലാകുന്നതിനൊപ്പം ട്രോളുകളും പരഹാസങ്ങളും തേടി വരുന്നുണ്ട്.

ഒരാളുടെ കൈകളില്‍ ഇരുന്ന് കുഞ്ഞ് നിര്‍ത്താതെ കരയുന്നതാണ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ കാണുന്നത്. അദ്ദേഹം എത്ര ശ്രമിച്ചിട്ടും കുട്ടി കരച്ചില് നിര്‍ത്തുന്നില്ല. എന്നാല്‍ പെട്ടെന്ന് തന്നെ ലാപ്ടോപ്പില്‍ ഹരിവരസാനം പാട്ട് കേട്ടതും കുട്ടി കരച്ചില് നിര്‍ത്തുന്നതും ആ പാട്ട് ആസ്വദിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

അയ്യപ്പസ്വാമി എന്നാല്‍ മനുഷ്യ മനസ് കെട്ടിച്ചമച്ചെടുത്ത എന്തെങ്കിലുമല്ല, ഒരു ഭ്രമവുമല്ല, സ്വാമി ശരണം, എത്ര മനോഹരമായ കാഴ്ചയാണിത്- എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ഉണ്ണി മുകുന്ദന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. എന്നാല്‍ ഈ വീഡിയോയ്ക്കെതിരെ വ്യാപകമായ ട്രോളുകളും പരിഹാസങ്ങളുമാണ് പുറത്തുവരുന്നത്.

മാളികപ്പുറം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് ഉണ്ണി മുകുന്ദന് ഈ വീഡിയോ പങ്കുവച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആരോപിക്കുന്നത്. എന്തു തരം പ്രമോഷനാണിതെന്നാണ് അവര്‍ ചോദിക്കുന്നത്. എന്നാല്‍ ചിലര്‍ വീഡിയോയെ പിന്തുണച്ചുകൊണ്ട് ഉണ്ണി മുകുന്ദന് പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നുമാണ് പറയുന്നത്. ഒട്ടേറെ പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി രംഗത്തെത്തുന്നത്.

സോഷ്യല്‍ മീഡിയയില്‍ വന്ന ചില കമന്റുകള്‍ ഇങ്ങനെയാണ്, ആ കുഞ്ഞിന് എന്ത് അയ്യപ്പ സ്വാമി..? എപ്പോഴും കേല്‍പ്പിക്കുന്ന അല്ലെങ്കില്‍ ഒരു പാട്ട് കേട്ടു.. അത് കരയാണ്ട് ഇരുന്നു അത്രേ ഉള്ളു എന്നാണ് ഒരാള്‍ കുറിക്കുന്നത്. ഇങ്ങനെയൊക്കെ സിനിമയുടെ പ്രമോഷന് ചെയ്യുന്നത് എന്തിനാണെന്നും ചിലര്‍ ചോദിക്കുന്നു.

വിശ്വാസം എല്ലാവര്ക്കും ഉണ്ട് അത് വിറ്റ് കാശക്കുവാന് നോക്കരുത്. പടം നല്ലതാണെങ്കില്‍ എല്ലാവരും കാണും. സിനിമക്ക് വേണ്ടി ആരോ എഴുതിയ സങ്കല്പിക സ്റ്റോറിക്ക് ദൈവത്തിന്റെ ശക്തി കാണിച്ചു ജനമനസുകളില്‍ ഇടം പിടിക്കാന്‍ നോക്കരുത് ഉണ്ണ്യേ ദൈവം എല്ലാം കാണുന്നുണ്ട് ?? ബാലയെ പറ്റിച്ച പോലെ എല്ലാരേയും പറ്റിക്കരുത് - ഒരാള്‍ കമന്റായി കുറിച്ചു.

നാളെ അല്ലേ പടം റിലീസ്, അതുകൊണ്ടാണ് ഈ പോസ്റ്റ് എന്നാണ് മറ്റ് ചിലര്‍ ആരോപിക്കുന്നത്. ഇതോടൊപ്പം ഏത് പാട്ട് വച്ചാലും കുട്ടികള്‍ കരച്ചില് നിര്‍ത്താറുണ്ട്. അതിന് അയ്യപ്പ സ്വാമിയുടെ പാട്ട് തന്നെ കേള്‍ക്കണമെന്നില്ലെന്ന് മറ്റെരാള് കമന്റ് ചെയ്തു. എന്നാല്‍ ചിലര്‍ ഉണ്ണി മുകുന്ദനെ പിന്തുണച്ചുള്ള കമന്റുമായി എത്തുന്നുണ്ട്.

താല്പര്യം ഇല്ലാത്തവര്‍ കാണണ്ട. ഇത് കണ്ടാലും പോരാ അതിനെ കുറ്റം പറയും വേണം.. പിണറായി കടക്കു പുറത്ത് എന്ന് പറഞ്ഞപ്പോ കയ്യടിച്ച ടീംസ് ശബരിമലയില്‍ സ്ത്രീകളെ കയറിയപ്പോള്‍ കയ്യടിച്ച ടീംസ് ഇവരൊക്കെ ആണ് ഈ കുറ്റം പറയുന്നത് എന്ന് ചിന്തിക്കുമ്പോള്‍ ചെറിയൊരു ആശ്വാസം. തലയ്ക്കു വെളിവ് കൂടെ വേണ്ടേ എന്നാണ് ഒരാള്‍ ഉണ്ണി മുകുന്ദനെ പിന്തുണച്ച് കൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചത്.

കളിപ്പാട്ടത്തിന്റെ ശബ്ദം കേട്ടാലും കുട്ടി കരച്ചില് നിര്‍ത്തും, എന്നുവെച്ചു കളിപ്പാട്ടത്തെ ദൈവം എന്ന് വിളിക്കുമോ? എന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്. ഇതിലും വലിയ പ്രമോഷന് സ്വപ്നങ്ങളില്‍ മാത്രം, എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന കമന്റുകള്‍. നാളെയാണ് ഉ്ണി മുകുന്ദന്റെ ചിത്രം മാളികപ്പുറം തീയേറ്ററില്‍ റിലീസ് ചെയ്യുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications