കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‘മിനിയാന്ന് കൂടി രാജു വിളിച്ചിരുന്നു,അവിടുന്ന് എങ്ങോട്ടും മൂവ് ചെയ്യാന്‍ പറ്റില്ല എന്നതാണ് പ്രശ്നം'

  • By Desk
Google Oneindia Malayalam News

കൊച്ചി; കൊവിഡ് പ്രതിസന്ധി രൂക്ഷമായ ജോർദാനിൽ കുടുങ്ങിയിരിക്കുകയാണ് നടൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ള ആടുജീവിതം സിനിമയുടെ അണിയറ പ്രവർത്തകർ. രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയർന്നതോടെ ഭരണകുടം കർഫ്യൂ ശക്തമാക്കിയിരിക്കുകയാണ്. ഷൂട്ടിങ്ങ് നിർത്തിവെച്ച് ഉടൻ നാട്ടിലേക്ക് പോകണമെന്നാണ് സിനിമാ സംഘത്തോടെ ആവശ്യപ്പെട്ടിരിക്കുന്നത്.

എങ്ങനെയെങ്കിലും ഇന്ത്യയിലേക്ക് മടങ്ങാൻ സഹായിക്കണം എന്നാവശ്യപ്പെട്ട് സിനിമയുടെ സംവിധായകൻ ബ്ലസി മുഖ്യമന്ത്രിയുടെ സഹായം തേടിയിട്ടുണ്ട്. അതനിടെ പൃഥ്വിയെ വിളിച്ചിരുന്നുവെന്നും അവിടെ നിന്ന് എങ്ങോട്ടും മൂവ് ചെയ്യാൻ പറ്റുന്നില്ലെന്നതാണ് നിലവിലെ പ്രശ്നമെന്നും അമ്മ മല്ലികാ സുകുമാരൻ പറഞ്ഞു.

രണ്ടാം ഘട്ട ഷൂട്ടിങ്ങിന്

രണ്ടാം ഘട്ട ഷൂട്ടിങ്ങിന്

ആടുജീവിതം സിനിമയുടെ രണ്ടം ഘട്ട ഷൂട്ടിങ്ങിനായാണ് പൃഥ്വിരാജും സംഘവും ജോർദാനിൽ എത്തിയത്. 58 പേരാണ് സംഘത്തിൽ ഉള്ളത്. ജോർദാനിലെ വാദിറം എന്ന സ്ഥലത്തെ മരുഭൂമിയിലാണ് ഇവർ ഇപ്പോൾ കുടുങ്ങി കിടക്കുന്നത്. കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ഷൂട്ടിങ്ങ് നിർത്തിവെയ്ക്കണമെന്നാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരാഴ്ചയ്ക്കേക്കുള്ള ഭക്ഷണം

ഒരാഴ്ചയ്ക്കേക്കുള്ള ഭക്ഷണം

ഇവരുടെ കൈയ്യിൽ ഒരാഴ്ചയ്ക്കേക്കുള്ള ഭക്ഷണം മാത്രമേ ഉള്ളൂവെന്നാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ രാജ്യം വിടണമെന്നാണ് ഭരണകുടും ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. നേരത്തേ കർഫ്യൂ ശക്തമാക്കിയതോടെ സംഘത്തിന് ഭക്ഷണത്തിന് ബുദ്ധിമുട്ടികൾ നേരിട്ടിരുന്നു.

ഇടപെട്ട് എംബസി

ഇടപെട്ട് എംബസി

ഇതോടെ ബ്ലസിയും സംഘവും മുഖ്യമന്ത്രിയുടേയും വിദേശകാര്യമന്ത്രാലയത്തിന്റേയും സഹായം തേടിയിരുന്നു.തുടർന്ന് ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെടുകയും സിനിമാ പ്രവർത്തകരുമായി ബന്ധപ്പെട്ട് എല്ലാ സഹായങ്ങളും ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു. സംഘത്തിന് ഭക്ഷണം എത്തിക്കുമെന്നും എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും എംബസി വ്യക്തമാക്കിയിരുന്നു.

വിസാ കാലാവധി

വിസാ കാലാവധി

ഇതന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ 10 വരെ ഷൂട്ടിങ്ങ് തുടരാനായിരുന്നു സംഘത്തിന്റെ തിരുമാനം. എന്നാൽ 27ാം തീയതി തന്നെ ഷൂട്ടിങ്ങ് നിർത്തിവെയ്ക്കാൻ ഭരണകുടം ആവശ്യപ്പെടുകയായുകയായിരുന്നു. ഏപ്രിൽ 8 നാണ് സംഘത്തിന്റെ വിസാ കാലാവധി അനുവദിക്കുന്നത്.

മൂവ് ചെയ്യാന്‍ പറ്റില്ല

മൂവ് ചെയ്യാന്‍ പറ്റില്ല

അതേസമയം കര്‍ഫ്യൂ ശക്തമായതിനാല്‍ അവിടുന്ന് എങ്ങോട്ടും മൂവ് ചെയ്യാന്‍ പറ്റില്ല എന്നതാണ് പൃഥ്വിയും സംഘവും നിലവിൽ നേരിടുന്ന പ്രശ്നമെന്ന് അമ്മ മല്ലിക സുകുമാരൻ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
മിനിയാന്ന് കൂടി രാജു വിളിച്ചിരുന്നു. അവര്‍ താമസിക്കുന്ന മരുഭൂമിയിലെ റിസോര്‍ട്ടില്‍ ഭക്ഷണത്തിനോ മറ്റു അവശ്യവസ്തുക്കള്‍ക്കോ ബുദ്ധിമുട്ടില്ല, മല്ലിക പറഞ്ഞു.

സഹകരണത്തോടെ

സഹകരണത്തോടെ

വിസയുടെ കാലാവധി തീരാന്‍ പോവുന്നു തുടങ്ങിയ കാര്യങ്ങള്‍ മാധ്യമങ്ങളില്‍ നിന്നാണ് ഞാനും അറിയുന്നത്. ഇത്രനാളും അവരോട് വളരെ സഹകരണത്തോടെ പെരുമാറിയ സര്‍ക്കാരല്ലേ, ഈ ഒരു പ്രതിസന്ധിഘട്ടത്തിലും കൂടെനില്‍ക്കുമെന്നാണ് വിശ്വാസം.' മല്ലിക സുകുമാരന്‍ പറഞ്ഞു.

ഇന്ത്യയിലേക്ക് മടങ്ങാൻ

ഇന്ത്യയിലേക്ക് മടങ്ങാൻ

അതേസമയം ജോർദ്ദാനിലെ നിലവിലെ സാഹചര്യം വിവരിച്ചും എങ്ങനെയെങ്കിലും ഇന്ത്യയിലേക്ക് എത്താൻ സഹായിക്കണം എന്നാവശ്യപ്പെട്ടും സംവിധായകൻ ബ്ലെസി ഫിലിം ചേംബറിന് കത്തയച്ചു. ഇതോടെ സഹായം അഭ്യർത്ഥിച്ച് ഫിലിം ചേംബർ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനേയും കേന്ദ്രമന്ത്രി വി മുരളീധരനേയും ബന്ധപ്പെട്ടു.

Recommended Video

cmsvideo
പൃഥ്വിരാജും ബ്ലെസിയും ജോര്‍ദ്ദനില്‍ കുടുങ്ങി | Oneindia Malayalam
വിമാന സർവ്വീസുകൾ ഇല്ല

വിമാന സർവ്വീസുകൾ ഇല്ല

അതേസമയം നിലവിൽ ജോർദാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസുകൾ പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിമാന സർവ്വീസുകളും നിർത്തിവെച്ചിട്ടുണ്ട്. ഏപ്രിൽ 14 ന് മുൻപ് ഇവരെ തിരികെ എത്തിക്കാൻ ആകുമോയെന്ന ആശങ്കയാണ് നിലനിൽക്കുന്നത്.

English summary
Mallika sukumaran about Prithwi Raj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X