മല്ലികയും ലീലയുമൊക്കെ നടിമാരാണോ? എന്നെ പറയാന്‍ ഇവര്‍ക്കെന്ത് യോഗ്യത?: കലാമണ്ഡലം സത്യഭാമ
ആര്‍എല്‍വി രാമകൃഷ്ണനുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ തന്നെ ഒരു കൂട്ടം ആളുകള്‍ വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു എന്ന് കലാമണ്ഡലം സത്യഭാമ. താന്‍ ആരേയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല എന്നും നടിമാരായ മല്ലിക സുകുമാരനും കുളപ്പുള്ളി ലീലയ്ക്കും തന്നെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളത് എന്നും അവര്‍ ചോദിച്ചു. പൊളിറ്റിക്‌സ് കേരള എന്ന യൂട്യൂബ് ചാനലിനോടായിരുന്നു അവരുടെ പ്രതികരണം.
കലാമണ്ഡലം സത്യഭാമയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
'ആ വിഷയം ഇപ്പോള്‍ കോടതിയില്‍ കിടക്കുകയാണ്. കോടതി തന്നെ ആ വിഷയത്തില്‍ സത്യം കണ്ടെത്തും എന്ന് 100 ശതമാനം എനിക്ക് വിശ്വാസമുണ്ട്. കുറെ മാസങ്ങളോളം എന്നെ ക്രൂശിച്ചു. അതിനെ സംബന്ധിച്ച് എനിക്ക് കൂടുതലൊന്നും പറയാനില്ല. കോടതിയില്‍ കിടക്കുന്നത് കൊണ്ട് അവിടെ ഒരു തീരുമാനം വന്ന് കഴിഞ്ഞാല്‍ അടുത്ത സ്‌റ്റെപ്പ് നമുക്ക് എന്താണെന്ന് വെച്ചാല്‍ ചെയ്യാന്‍ പറ്റും.

ദുഖം-സുഖം, രാവ്-പകല്‍, ജീവിതം-മരണം എന്നൊക്കെ പറയുന്നത് പോലെ കറുപ്പ് വെളുപ്പ് എന്നുമുണ്ട്. ഒരു വ്യക്തിയേയും ഞാന്‍ അങ്ങനെ ക്രൂശിച്ചിട്ടുമില്ല. ഒരു വ്യക്തിയെ പേരെടുത്ത് പറഞ്ഞിട്ടുമില്ല. മാധ്യമപ്രവര്‍ത്തകരും കുറെ നെറികെട്ട യൂട്യൂബര്‍മാരും സംസ്‌കാരശൂന്യരും ആണ് ഇതിന് പിന്നില്‍. അതിലും ഭേദം തെങ്ങിന്റെ കട കിളയ്ക്കുന്നതാണ്. ഒരു യൂട്യൂബര്‍ പറഞ്ഞത് ഞാന്‍ എംടി വാസുദേവന്‍ നായരുടെ കൂടെയായിരുന്നു എന്നാണ്.
ഒരു ക്രിസ്ത്യാനി ഒരുത്തന്‍. ഇവനെയൊക്കെ ഞാന്‍ പച്ചക്ക് വലിച്ച് കീറും. എന്നെ ചൊറിയാന്‍ വന്നാല്‍ ഞാന്‍ മാന്തിപ്പൊളിക്കും. അങ്ങനെ ചില വൃത്തകെട്ടവന്‍മാര്‍ എന്നെ തേജോവധം ചെയ്യാന്‍ ശ്രമിച്ചു. പക്ഷെ സത്യഭാമ ഉയര്‍ന്നിട്ടേ ഉള്ളൂ. ഇനി ഉയരങ്ങളിലേക്ക് പോകത്തെ ഉള്ളൂ. എനിക്ക് നിങ്ങളുടെ ആരുടേയും ചെലവ് വേണ്ട. എനിക്കിവിടെ കുറെ കുട്ടികള്‍ ഇവിടെ വരുന്നുണ്ട്.
അവരുടെ രക്ഷിതാക്കളേയെ എനിക്ക് നമിക്കേണ്ട കാര്യമുള്ളൂ. എനിക്ക് നിങ്ങളെ ആരെകൊണ്ടും ഒരു ആവശ്യവുമില്ല. എനിക്ക് മാത്രമല്ല പലരുടേയും ഫേസ്ബുക്ക് അക്കൗണ്ടിന് താഴെ വൃത്തികേട് പറയുന്നുണ്ട്. രേണു സുധി എന്ന് പറയുന്നൊരു പാവം കുട്ടി. അതിനെ എന്തൊക്കെയാണ് പറയുന്നത്. ഒരു വേലയും കൂലിയും ഇല്ലാത്തവരാണ് ഇതിന് പിന്നില്‍. മാപ്പ് പറയേണ്ട തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല.
ചാലക്കുടിയില്‍ അദ്ദേഹം മാത്രമല്ല വേറേയും നര്‍ത്തകന്‍മാര്‍ ഉണ്ട്. എന്റെ മരുമകളുടെ മാല പൊട്ടിച്ചത് ഇവര്‍ക്ക് വല്ല തെളിവും ഉണ്ടോ. ഇവര്‍ വല്ലതും കണ്ടോ. അത് എന്റെ കുടുംബകാര്യമല്ലേ. അതില്‍ ഈ വന്നിരിക്കുന്ന ഇവളുമാര്‍ക്ക് എന്ത് കാര്യം. ഈ പറഞ്ഞിട്ടുള്ളവളുമാരുടെ പല കേസുകളും റണ്ണിംഗ് ആണ്. എനിക്ക് ഇത്ര വയസിനിടെ ഒരു കേസ് പോലുമില്ല. എന്നെ അറിയുന്നവരൊന്നും ഈ ആരോപണങ്ങള്‍ വിശ്വസിക്കില്ല.
കലാമണ്ഡലത്തിന് മുന്നിലൂടെ ബസില്‍ പോകാനുള്ള യോഗ്യതയുണ്ടോ മല്ലികയ്ക്ക്. മല്ലികയെ ഞാനൊരു സിനിമാ നടിയായിട്ട് കണ്ടിട്ടില്ലല്ലോ. അപ്പോഴോ? കലാമണ്ഡലം ഈ സത്യഭാമയെ അറിയില്ല എന്നല്ല അവര്‍ പറഞ്ഞത്. അവര്‍ പറഞ്ഞത് ഞാന്‍ ഡ്യൂപ്ലിക്കേറ്റ് ആണ് എന്നാണ്. ഡ്യൂപ്ലിക്കേറ്റ് ആണ് എന്ന് പറയാന്‍ എന്ത് യോഗ്യതയാണ് മല്ലിക സുകുമാരന് ഉള്ളത്. ഇവരെ ഞാന്‍ സിനിമാ നടിയായിട്ട് കൂട്ടിയിട്ടില്ലല്ലോ.
അപ്പോഴോ. അവരുടെ മക്കളൊക്കെ നല്ല നിലയിലൊക്കെ വന്നിട്ടുണ്ട്. സമ്മതിച്ചു. എന്നെ പറയാന്‍ മല്ലികയ്ക്ക് എന്ത് അറിയാം. മല്ലിക ഞാന്‍ കളിക്കുന്നത് പോലെയോ, രണ്ട് വരി പാടുന്നത് പോലെയോ മല്ലിക ചെയ്യുമോ. മല്ലിക കുറെ മരത്തിന് ചുറ്റും ഓടി സിനിമ ചെയ്തിട്ടുണ്ട്. ഞാന്‍ നിങ്ങളുടെ തലയില്‍ കയറാന്‍ വന്നോ. അതുപോലെ കുളപ്പുള്ളി ലീല. ഈ ലീലയെ ആരാണ് നടിയായിട്ട് കൂട്ടിയിരിക്കുന്നത്. എന്നെ പറയാന്‍ ഇവരൊക്കെ ആരാ. എന്റെ കേസിനെകുറിച്ച് ഇവര്‍ക്ക് എന്ത് അറിയാം. അത് കോടതി തീരുമാനിക്കും,' സത്യഭാമ പറഞ്ഞു.












Click it and Unblock the Notifications