Get Updates
Get notified of breaking news, exclusive insights, and must-see stories!

കഞ്ഞീം ചമ്മന്തിയും കഴിച്ച് ജീവിക്കാനുള്ള വകയുണ്ട്; അങ്ങനെയങ്ങ് താഴാന്‍ വയ്യ; തള്ളാണെന്ന് പറയുന്നവരോട്

വര്‍ഷങ്ങളായി സിനിമയില്‍ ഉണ്ടെങ്കിലും ഇതുവരെ ഒരു സംഘടനകളും അവാര്‍ഡ് നല്‍കാത്തതില്‍ സങ്കടം ഉണ്ടെന്ന് മല്ലിക സുകുമാരന്‍. ഇതുവരെ ഒരു സംഘടനയും അവാര്‍ഡ് തന്നിട്ടില്ല. തിരുവനന്തപുരത്തെ പത്രക്കാരുടെ വലിയൊരു സംഘടനയായ ഫ്രണ്ട്‌സ് ആന്‍ഡ് ഫോസ് ആണ് ആദ്യമായി തിരുവനന്തപുരത്ത് വലിയൊരു സ്വീകരണം നല്‍കുന്നത്. മല്ലികാ വസന്തം എന്ന പേരിലാണ് അത് സംഘടിപ്പിച്ചതെന്നും മല്ലിക പറഞ്ഞു. ഒര്‍ജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരന്‍.

മല്ലിക സുകുമാരന്റെ വാക്കുകള്‍: എന്തിനാ പത്രക്കാര് വിളിച്ച് ആദരിച്ചതെന്ന് പലരും അന്ന് ചോദിച്ചിരുന്നു. അതിനുള്ള ഉത്തരം ഇതായിരുന്നു. മല്ലിക ചേച്ചി അവര്‍ക്ക് ഒരു മൂത്ത കാര്‍ന്നോത്തിയെ പോലെയാണ്. ആ സ്‌നേഹം അവര്‍ എന്നോട് കാണിച്ചു. ഞാന്‍ ഒന്നിന്റെയും പിന്നാലെ പോയിട്ടില്ല.

mallika

സിനിമ വേറൊരു ലോകമാണ്. അവിടെ പല കാര്യങ്ങളും കോംപ്രമൈസ് ചെയ്തു മിണ്ടാതിരുന്നൊക്കെ പോയെങ്കിലേ ജീവിതം സുഗമമായി മുന്നോട്ടു പോകൂ. നമ്മളൊക്കെ ആ പ്രായം കഴിഞ്ഞു. കഞ്ഞിയും ചമ്മന്തിയുമൊക്കെ കഴിച്ച് ജീവിക്കാനുള്ളതൊക്കെ ഉണ്ടാക്കിയത് കൊണ്ട് അങ്ങനെ അങ്ങോട്ട് താഴാനും വയ്യ. അതാണ് സത്യം - അവാര്‍ഡുകള്‍ക്കു പിന്നാലെ പോകാത്തതിന്റെ കാരണം മല്ലിക വ്യക്തമാക്കി.

മോഹന്‍ലാലിന് സമഗ്ര സംഭവനയ്ക്കുള്ള പരമോന്നത പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കേ ലഭിച്ച പശ്ചാത്തലത്തില്‍ ആയിരുന്നു അവതാരകയുടെ ചോദ്യം. ഇങ്ങനെ സത്യസന്ധമായ അനുഭവങ്ങള്‍ പറയുന്നതിനെയാണ് തള്ളയിരുന്ന് തള്ളുന്നതെന്ന് പറയുന്നത്. നമ്മള്‍ കോളജില്‍ പഠിക്കുമ്പോള്‍ ഉണ്ടായ നല്ല രസകരമായ അനുഭവങ്ങള്‍ പറഞ്ഞുകൂടെ. അതെങ്ങനെയാണ് തള്ളാകുന്നത്. ഇപ്പോഴത്തെ പിള്ളേര്‍ക്ക് തള്ളാന്‍ ഒന്നുമില്ല. അതാണ് സത്യം.

തള്ളണമെങ്കില്‍ അവര്‍ക്ക് ചില മോശം വാക്കുകളൊക്കെ വച്ചിട്ടുള്ള പ്രയോഗങ്ങളേ അവര്‍ക്ക് അറിയാവൂ. നമ്മളൊക്കെ മാന്യമായിട്ടു സംസാരിച്ചു ശീലച്ചവരാണ്. എന്തെങ്കിലും പറഞ്ഞിട്ട് പൊയ്‌ക്കോട്ടെ എന്നു വിചാരിക്കും. ഈ തള്ള് എന്ന വാക്ക് വന്നിട്ട് എത്ര വര്‍ഷമായി. ഈ അടുത്ത കാലത്ത് വന്ന ന്യൂ ജനറേഷന്‍ വാക്കാണ് തള്ള്.

ഞാന്‍ ആരെയാണ് തള്ളുന്നത്. ഒന്നുകില്‍ എന്റെ മക്കളുടെ കാര്യം പറയുമ്പോള്‍. അല്ലെങ്കില്‍ സുകുവേട്ടന്റെ കാര്യം പറയുമ്പോള്‍. ഞാന്‍ വല്ലവരെയും തള്ളാന്‍ പോകുന്നില്ല. എന്റെ കൊച്ചുങ്ങളെയും ഭര്‍ത്താവിനെയും ഞാന്‍ തള്ളുന്നത്. ഞാന്‍ സൗകര്യം പോലെ തള്ളും. സൗകര്യമുള്ളവര്‍ കണ്ടാല്‍ മതി - മല്ലിക കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+