കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മല്ലിയോട്ട് കാവ് ബോർഡ് വിവാദം; സിപിഎം നിയന്ത്രണത്തിലുള്ള കാവ് കമ്മറ്റി എന്ന് പറയുന്നത് പിന്നിൽ ദുഷ്ലാക്ക്'

Google Oneindia Malayalam News

കണ്ണൂർ; കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്കിനോടനുബന്ധിച്ച് സ്ഥാപിച്ച ബോർഡ് സംബന്ധിച്ച വിവാദത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് പി ജയരാജൻ.ക്ഷേത്ര കമ്മിറ്റിയിൽ നാനാ രാഷ്ട്രീയ അഭിപ്രായം ഉള്ളവർ ഉണ്ടെങ്കിലും സിപിഎം നിയന്ത്രണത്തിലുള്ള കാവ് കമ്മറ്റി എന്ന് പറയുന്നതിന് പിന്നിലുള്ളത് രാഷ്ട്രീയ ദുഷ്ടലാക്ക് ആണെന്ന് ജയരാജൻ പറഞ്ഞു. ഇത് ജനങ്ങൾക്ക് മനസിലാകും. സൗഹാർദ്ദപരമായ തീരുമാനം കൈക്കൊള്ളുമെന്ന ക്ഷേത്ര കമ്മിറ്റി തിരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ജയരാജൻ പറഞ്ഞു. ഫേസ്ബുക്കിൽ അദ്ദേഹം പങ്കുവെച്ച കുറിപ്പ് വായിക്കാം

p jayarajan

കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്കിനോടനുബന്ധിച്ച് സ്ഥാപിച്ച ബോർഡ് സംബന്ധിച്ച് വിവാദമുണ്ടായിരിക്കുകയാണല്ലോ.
അവിടെ പ്രവർത്തിക്കുന്ന കമ്മറ്റിയിൽ നാനാ രാഷ്ട്രീയ അഭിപ്രായക്കാരുണ്ട്.
എന്നാലും സിപിഐ(എം) നിയന്ത്രണത്തിലുള്ള കാവ് കമ്മറ്റി എന്ന് പറയുന്നതിന്റെ പിന്നിലുള്ള രാഷ്ട്രീയ ദുഷ്ടലാക്ക് എല്ലാവര്ക്കും മനസിലാകും.

മഹാഭൂരിപക്ഷം ക്ഷേത്രങ്ങളിലും കാവുകളിലും എല്ലാ മതത്തിലും സമുദായത്തിൽ പെട്ടവരും ഉത്സവങ്ങളിൽ പങ്കെടുക്കാറുണ്ട്.ഉറൂസുകളിലും നേർച്ചകളിലും ഇത് തന്നെ അനുഭവം.
ശ്രീനാരായണ ഗുരു ശിലയിട്ട തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഉത്സവ സമയങ്ങളിൽ "അഹിന്ദുക്കൾക്ക് പ്രവേശനമില്ല" എന്ന ബോർഡുണ്ടായിരുന്നു.അത് നീക്കം ചെയ്യാൻ വേണ്ടി സ്വാമി ആനന്ദ തീർത്ഥ സത്യാഗ്രഹമിരുന്നത് ചരിത്രം.

കോവിഡ് മരണം വര്‍ധിക്കുന്നു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംസ്‌ക്കാര ചടങ്ങുകളുടെ ചിത്രങ്ങള്‍

ക്ഷേത്ര കമ്മറ്റി അദ്ദേഹം ഉൾപ്പടെയുള്ള ശ്രീനാരായണീയരുടെ ആവശ്യം ശ്രദ്ധയോടെ കേട്ടു.അതനുസരിച്ച് പ്രവർത്തിച്ചു.ഇപ്പോൾ അവിടെ ആ ബോർഡ് നിലവിലില്ല."മുസ്ലിങ്ങൾക്ക് പ്രവേശനമില്ല" എന്ന ബോർഡ് വെച്ചതിൽ മനസാ സന്തോഷിക്കുന്നവർ ആർ എസ് എസുകാരും മുസ്ലിം സമുദായത്തിലെ തീവ്ര സലഫികളും മറ്റുമാണ്.കാരണം മനുഷ്യരെ വ്യത്യസ്ത അറകളിലാക്കി മാറ്റുന്നതിലാണ് അവർക്ക് താല്പര്യം.സൗഹാർദ്ദപരമായ തീരുമാനം കൈക്കൊള്ളുമെന്ന് ഇപ്പോൾ ക്ഷേത്ര കമ്മറ്റി പ്രസ്താവിച്ചിരിക്കുകയാണ്.
ആ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.

തൃണമൂൽ പലതായി ഭിന്നിക്കപ്പെട്ടു; മമത മൃതദേഹം കൊണ്ട് രാഷ്ട്രീയം കളിക്കുകയാണെന്നും മോദിതൃണമൂൽ പലതായി ഭിന്നിക്കപ്പെട്ടു; മമത മൃതദേഹം കൊണ്ട് രാഷ്ട്രീയം കളിക്കുകയാണെന്നും മോദി

മുഖ്യമന്ത്രിയുടെ കഴിവുകേട് മറയ്ക്കാൻ സിപിഎം വി.മുരളീധരനെ ആക്രമിക്കുന്നു: കെ.സുരേന്ദ്രൻമുഖ്യമന്ത്രിയുടെ കഴിവുകേട് മറയ്ക്കാൻ സിപിഎം വി.മുരളീധരനെ ആക്രമിക്കുന്നു: കെ.സുരേന്ദ്രൻ

ഇഡിയുടേത് കള്ള തെളിവുകൾ സൃഷ്ടിക്കൽ,സത്യം ഹൈക്കോടതിയും തിരിച്ചറിഞ്ഞു;ജയരാജൻഇഡിയുടേത് കള്ള തെളിവുകൾ സൃഷ്ടിക്കൽ,സത്യം ഹൈക്കോടതിയും തിരിച്ചറിഞ്ഞു;ജയരാജൻ

ബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; മമതയുടെ ഫോൺ ചോർത്തിയെന്ന് തൃണമൂൽബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; മമതയുടെ ഫോൺ ചോർത്തിയെന്ന് തൃണമൂൽ

ഏത് വേഷത്തിലും സുന്ദരി, സൂപ്പർ നായിക സാമന്തയുടെ ചിത്രങ്ങൾ കാണാം

English summary
malliyott palottkavu poster controversy: P jayarajan Slams Propaganda Against CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X