പിണറായിയുടെ തലവെട്ടാന്‍ പറഞ്ഞ കുന്ദന്റെ പേജില്‍ കേറി മേഞ്ഞ് മലയാളികള്‍..!! തെറി കൊണ്ടഭിഷേകം..!!
ഉജ്ജയനി: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തല വെട്ടാന്‍ 1 കോടി ഇനാം പ്രഖ്യാപിച്ച ആര്‍എസ്എസ് നേതാവിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. മധ്യപ്രദേശിലെ ഉജ്ജയനിയിലെ ആര്‍എസ്എസ് പ്രമുഖായ കുന്ദന്‍ ചന്ദ്രാവതിന്റെ ഫേസ്ബുക്ക് പേജിലാണ് മലയാളികള്‍ കേറി മേഞ്ഞിരിക്കുന്നത്.
Read Also: മലയാള താരങ്ങള്‍ കിടക്ക പങ്കിടാന്‍ ക്ഷണിച്ച് വേഷങ്ങള്‍ വാഗ്ദാനം ചെയ്തു..! നടിയുടെ വെളിപ്പെടുത്തല്‍ !!
Read Also: മോഡിയുടെ വഴിയേ ഐസകും..! കേരളത്തെ ഡിജിറ്റലാക്കും..! വരുന്നു ഇന്റര്‍നെറ്റ് വിപ്ലവം..!!

കുന്ദന്‍ ചന്ദ്രാവതിനേയും ആര്‍എസ്എസ്സിനേയും പരിഹസിച്ചാണ് കമന്റുകള്‍ നിറഞ്ഞിരിക്കുന്നത്. പിണറായി വിജയനേയും സിപിഎമ്മിനേയും അനുകൂലിച്ചും കമന്റുകള്‍ ധാരാളമുണ്ട്.

വിമര്‍ശനങ്ങള്‍ കൂടാതെ തെറിവിളിയ്ക്കും യാതൊരു കുറവുമില്ല. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളികള്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരണം നടത്തിയിട്ടുണ്ട്. ഇന്നലെയാണ് പിണറായി വിജയനെതിരെ കുന്ദന്‍ ചന്ദ്രാവത് വിവാദ പ്രസംഗം നടത്തിയത്.

പിണറായി വിജയന്റെ തല കൊയ്യുന്നവര്‍ക്ക് 1 കോടി നല്‍കുമെന്നായിരുന്നു കുന്ദന്റെ പ്രഖ്യാപനം. തന്റെ സ്വത്തുക്കള്‍ വിറ്റിട്ടാണെങ്കില്‍ കൂടി ഒരു കോടി നല്‍കുമെന്നും കുന്ദന്‍ പറഞ്ഞു. കേരളത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതിന് പകരമാണ് പിണറായി വിജയന്റെ തല വെട്ടാന്‍ ആഹ്വാനം നടത്തിയത്.

പ്രസംഗം തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതിന് കീഴെയാണ് മലയാളികള്‍ പൊങ്കാല നടത്തിയിരിക്കുന്നത്. അതേസമയം പ്രസംഗം വിവാദമായ ശേഷവും തന്റെ പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് കുന്ദന്‍.

ചന്ദ്രാവതിന്റെ പ്രസ്താവന ആര്‍എസ്എസ് നയമല്ലെന്ന് ആര്‍എസ്എസ് ദേശീയ നേതൃത്വം പ്രതികരിച്ചിരുന്നു. പ്രസ്താവന വ്യക്തിപരമാണെന്നാണ് ചന്ദ്രാവതിന്റെയും പ്രതികരണം.

വിദ്വേഷ പ്രസംഗം നടത്തിയ ഇയാള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് സിപിഎമ്മും കോണ്‍ഗ്രസ്സും അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. അതേസമയം ഭീഷണിയെ പിണറായി വിജയന്‍ ചിരിച്ച് തള്ളുകയായിരുന്നു.












Click it and Unblock the Notifications