മല്ലു ഹോട്ട് ആന്റീസിനും അശ്ലീല ഗ്രൂപ്പുകൾക്കും മല്ലു സൈബർ സോൾജിയേഴ്‌സിന്റെ മുട്ടൻ പണി.. ഹാക്ക്ഡ്

  • By: Desk
Subscribe to Oneindia Malayalam

കൊച്ചി: സോഷ്യല്‍ മീഡിയകളില്‍ അശ്ലീല ഗ്രൂപ്പുകള്‍ സജീവമാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഇതിനെതിരെ കാര്യമായ നടപടികള്‍ ഒന്നും പലപ്പോഴും ഉണ്ടാവാറില്ല.

എന്നാല്‍ ഇപ്പോള്‍ മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് എന്ന എത്തിക്കല്‍ ഹാക്കര്‍മാര്‍ ഇത്തരക്കാര്‍ക്ക് നല്ല ചൂടന്‍ പണി തന്നെ ആണ് കൊടുത്തിരിക്കുന്നത്. ഫേസ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളില്‍ പലതും ഹാക്ക് ചെയ്തിരിക്കുകയാണ് ഇവര്‍.

MCS

ഗ്രൂപ്പുകള്‍ മാത്രമല്ല, ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന ഫേസ്ബുക്ക് ഐഡികളും ഹാക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിലെ വ്യക്തികളുടെ വിവരങ്ങള്‍ ഹാക്കേഴ്‌സ് പുറത്ത് വിട്ടിട്ടില്ല. ഒരു മുന്നറിയിപ്പ് എന്ന നിലയില്‍ ആണ് ഇപ്പോഴത്തെ ഹാക്കിങ് എന്നും വിവരങ്ങള്‍ ആവശ്യമെങ്കില്‍ പുറത്ത് വിടുമെന്നും മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

55 ഓളം ഗ്രൂപ്പുകളും ഐഡികളും ആണ് എംസിഎസ് എന്നറിയപ്പെടുന്ന മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് ഹാക്ക് ചെയ്തിട്ടുള്ളത്. ഇവരുടെ ചാറ്റ് വിവരങ്ങളും, ഗ്രൂപ്പുകളില്‍ അംഗങ്ങളായിട്ടുള്ളവരുടെ വിവരങ്ങളും ഹാക്കേഴ്‌സ് ശേഖരിച്ചിട്ടുണ്ട്. ചില ഓണ്‍ലൈന്‍ പെണ്‍വാണിഭ ഗ്രൂപ്പുകളും ഹാക്ക് ചെയ്തവയില്‍ ഉള്‍പ്പെടുന്നുണ്ട്.

സൈബര്‍ സെല്ലിന്റെ ഓപ്പറേഷന്‍ ബിഗ് ഡാഡിയ്ക്ക് പിന്തുണ അര്‍പിച്ചാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സിന്റെ നീക്കം. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളില്‍ ബാലരതി പ്രോത്സാഹിപ്പിക്കുന്നവയും ഉണ്ട്.

English summary
Mallu cyber Soldiers hack facebook groups with obscene content
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്