കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഒരു അടിഅടിച്ചപ്പോള്‍ പാകിസ്താന് കിട്ടിയത് നൂറ് അടി... മല്ലു സോള്‍ജ്യേഴ്‌സിനോട് കളിച്ചാൽ

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: ഇന്ത്യയുടെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് പാകിസ്താന്‍ സൃഷ്ടിക്കുന്ന വെല്ലുവിളി അത്ര ചെറുതൊന്നും അല്ല. പലപ്പോഴും കേരളത്തെയാണ് അവര്‍ നോട്ടമിടാറ്. ഒടുവില്‍ കേരള സര്‍വ്വകലാശാലയുടെ പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റും അവര്‍ ഹാക്ക് ചെയ്തു.

Mallu Cyber Soldiers

കേരളത്തോട് കളിച്ചപ്പോഴെല്ലാം പാകിസ്താന് കിട്ടിയിട്ടുള്ളത് നല്ല മുട്ടന്‍ പണിയാണ്. കേരളത്തെ ഇന്ത്യയിലെ പലരും തണ്ടറി പാകിസ്താന്‍ എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നതെങ്കിലും പാകിസ്താന് പണികൊടുക്കുന്നതില്‍ മല്ലൂസ് ഒരു ഉപേക്ഷയും വിചാരിക്കാറില്ല.

കേരള സര്‍വ്വകലാശാല വെബ്‌സൈറ്റ ഹാക്ക് ചെയ്തതിന് പ്രതികാരമായി 100 പാകിസ്താന്‍ വെബ്‌സൈറ്റുകളാണ് ഇപ്പോള്‍ മല്ലൂസ് ഹാക്ക് ചെയ്തിട്ടുള്ളത്. മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് ആണ് ഈ ഹാക്കിങ്ങിന് പിന്നില്‍. പാകിസ്താന്‍ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റ് അടക്കമുള്ള വെബ്‌സൈറ്റുകളാണ് ഹാക്ക് ചെയ്തത്.

Mallu Cyber Soldiers

ഹാക്ക് ചെയ്ത വെബ്‌സൈറ്റുകള്‍ തുറന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ സൈന്യത്തെ പ്രകീര്‍ത്തിക്കുന്ന വീഡിയോ ആണ് കാണുക. മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഹാക്ക് ചെയ്ത വെബ്‌സൈറ്റുകളുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

English summary
Mallu cyber Soldiers hacked 100 Pakistan Websites. Recently Pak Hackers Hacked Kerala University's website.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X