പാക് സൈറ്റുകളിൽ മല്ലൂസ് പൂണ്ട് വിളയാടി!!സ്വാതന്ത്ര്യ ദിനത്തിൽ പാകിസ്ഥാന് മലയാളികളുടെ വക കിടിലൻ പണി!!
പാക് സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 14 അന്തർദേശീയ തീവ്രവാദ ദിനമായി ആചരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മല്ലൂസിന്റെ ആക്രമണം.
കോഴിക്കോട്: പാകിസ്ഥാന് സ്വാതന്ത്ര്യ ദിനത്തിൽ പാക് വെബ് സൈറ്റുകളിൽ മലയാളി ഹാക്കർമാരുടെ ആക്രമണം. മലയാളി കൂട്ടായ്മയായ മല്ലു സൈബർ സോൾജേഴ്സ് ആണ് പാക് സൈറ്റുകളിൽ വ്യാപക ആക്രമണം നടത്തിയിരിക്കുന്നത്.
പാക് സ്വാതന്ത്ര്യ ദിനം അന്തർദേശീയ തീവ്രവാദ ദിനമായി ആചരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ആക്രമണം. സർക്കാർ സൈറ്റുകളടക്കം ആക്രമണത്തിന് ഇരയായിട്ടുണ്ട്. 2000ത്തോളം പാക് വെബ് സൈറ്റുകൾ മലയാളി ഹാക്കർമാർ ഹാക്ക് ചെയ്തിട്ടുണ്ട്.

പാക് സ്വാതന്ത്ര്യ ദിനത്തിൽ
പാക് സ്വാതന്ത്ര്യ ദിനത്തിൽ പാക് വെബ് സൈറ്റുകൾ ഹാക്ക് ചെയ്ത് മലയാളികൾ. ആക്രമണം നടത്തിയത് മലയാളി ഹാക്കർമാരുടെ കൂട്ടായ്മയായ മല്ലു സൈബർ സോൾജേഴ്സ്.

അന്തർദേശീയ തീവ്രവാദ ദിനം
പാക് സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 14 അന്തർദേശീയ തീവ്രവാദ ദിനമായി ആചരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മല്ലൂസിന്റെ ആക്രമണം.

2000 വെബ് സൈറ്റുകൾ
2000ത്തോളം പാക് വെബ് സൈറ്റുകളാണ് മലയാളി ഹാക്കർമാരുടെ ആക്രമണത്തിന് ഇരയായിരിക്കുന്നത്. ആക്രമിക്കപ്പെട്ടവയിൽ പാക് സർക്കാർ സൈറ്റുകളും ഉൾപ്പെടുന്നു.

പ്രതിഷേധ സൂചകമായി
പാകിസ്ഥാനോടുള്ള പ്രതിഷേധ സൂചകമായിട്ടാണ് ആക്രമണം എന്നാണ് മല്ലു ഹാക്കർമാർ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ സാമ്പത്തിക അരക്ഷിതാവസ്ഥയും വിഘടന വാദവും മത തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നതിനാണ് പ്രതിഷേധമെന്നും വ്യക്തമാക്കുന്നു.

പാക് സൈബർ ലോകം പിടിക്കും
ഭാവിയിൽ പാക് സൈബർ ലോകം തങ്ങൾ പിടിക്കുമെന്ന അവകാശവാദവും മല്ലു സൈബർ സോൾജിയേഴ്സ് ഉന്നയിക്കുന്നുണ്ട്.

സേവനം ഇങ്ങനെ
സൈബർ ആക്രമണത്തിന് വിധേയമാകുന്ന ഇന്ത്യൻ സൈറ്റുകൾ സൗജന്യമായി പുനഃസ്ഥാപിച്ച് നൽകാനും ഇവർ തയ്യാറായിട്ടുണ്ട്. നേരത്തെ പാക് ഹാക്കർമാര്‍ നിശ്ചലമാക്കിയ ബിജെപി ലീഗൽ സെല്ലിന്റെ വെബ് സൈറ്റ് ഇവർ പുനഃസ്ഥാപിച്ച് നൽകിയിരുന്നു.

മല്ലൂസിന്റെ തുടക്കം
2014ൽ മോഹൻലാലിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതിന് പകരമായി പാക് സൈറ്റുകൾ ആക്രമിച്ചു കൊണ്ടാണ് മല്ലു സൈബർ സോൾജിയേഴ്സ് ഹാക്കിങിന് തുടക്കമിട്ടത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications