'കുറുപ്പി'ന്റെ വണ്ടി ലീഗല്‍ ആണൊ; എന്താ എംവിഡി കേസെടുക്കാത്തെ; അപ്പന് അടുപ്പിലും ആവാമെന്ന് മല്ലു ട്രാവലര്‍
കണ്ണൂര്‍: യൂട്യൂബ് വ്ളോഗര്‍ സഹോദരങ്ങളായ ഇ ബുള്‍ ജെറ്റിന്റെ വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. അവരുടെ വാഹനം കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെയുണ്ടായ പ്രശ്നങ്ങളും സംഭവികാസങ്ങളും കേരളം മുഴുവന്‍ കണ്ടതാണ്. പിന്നാലെ ഒരു വിഭാഗം എംവിഡി ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വാഹനമോഡിഫിക്കേഷന്റെ പേരില്‍ എംവിഡി ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിക്കുന്നു എന്നായിരുന്നു യുവാക്കളുടെ പരാതി.
Recommended Video

സോഷ്യല്‍ മീഡിയയില്‍ അടക്കം എംവിഡി ഉദ്യോഗസ്ഥര്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ ഇപ്പോഴിതാ എംവിഡി ഉദ്യോഗസ്ഥരോട് ചില ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് യൂട്യൂബ് വ്ലോഗര്‍ മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന ഷാക്കിര്‍ സുബ്ഹാന്. ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം കുറുപ്പിന്റെ പ്രമോഷന് വേണ്ടി വാഹനം അനധികൃതമായി മോഡിഫിക്കേഷന് ചെയ്തെന്ന് ആരോപിച്ചാണ് മല്ലു ട്രാവലറിന്റെ ചോദ്യം.

നിയമം എല്ലാവര്ക്കും ബാധകമല്ലേയെന്ന് മല്ലു ട്രാവലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കേരളത്തില്‍ അറിയപ്പെടുന്ന മുന്‍നിര യൂട്യൂബര്‍മാരില്‍ ഒരാളാണ് മല്ലു ട്രാവലര്‍. 25 ലക്ഷത്തില്‍ അധികം സബ്സ്ക്രൈബേഴ്സാണ് അദ്ദേഹത്തിന് യൂട്യൂബിലുള്ളത്. 35ല്‍ കൂടുതല്‍ രാജ്യങ്ങളില്‍ യാത്ര ചെയ്ത അദ്ദേഹത്തിന് നിരവധി ആരാധകരും സോഷ്യല്‍ മീഡിയയിലുണ്ട്.

ഒരു വര്‍ഷം മുമ്പ് വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ട എംവിഡിയെ വെല്ലുവിളിക്കുന്ന വീഡിയോ വൈറലായത് വലിയ ചര്‍ച്ചയായിരുന്നു. എന്ത് പറഞ്ഞാലും തന്റെ വണ്ടി താന്‍ മോഡിഫൈ ചെയ്യും എന്നാണ് ഇദ്ദേഹം പറയുന്നത്. താന്‍ പൈസ കൊടുത്തു വാങ്ങിയ, ടാക്സ് അടച്ച വണ്ടി മോഡിഫിക്കേഷന് വരുത്താന്‍ തനിക്ക് അവകാശമില്ലേ എന്നാണ് ഇദ്ദേഹം ആ പഴയ വീഡിയോയില്‍ ചോദിച്ചത്.

ഇപ്പോള്‍ കുറിപ്പ് സിനിമയുടെ പ്രമോഷന് വേണ്ടി സ്റ്റിക്കര്‍ പതിച്ച വാഹനത്തിന് എതിരെയാണ് മല്ലു ട്രാവലര്‍ രംഗത്തെത്തിയത്. മോഡിഫിക്കേഷന് വരുത്തിയ കാറിന്റെ ചിത്രം പങ്കുവച്ചാണ് മല്ലു ട്രാവലറിന്റെ വിമര്‍ശനം. ഫേസ്ബുക്കില്‍ മല്ലു ട്രാവലര്‍ പങ്കുവച്ച കുറിപ്പില്‍ ദുല്‍ഖറിന്റെ സിനിമയെ കുറിച്ചും അഭിപ്രായം പറയുന്നുണ്ട്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

അപ്പനു അടുപ്പിലും ആവാം , ഈ കാണുന്ന വണ്ടി ലീഗല്‍ ആണൊ ?? സ്റ്റിക്കര്‍ ഒട്ടിച്ചു എന്ന കാരണം കൊണ്ട് , ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാന്‍ തുടങ്ങി, അപ്പൊ ഇതൊ ?? സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവന്‍ സ്റ്റിക്കര്‍ ഒട്ടിച്ച് നാട് മുഴുവന്‍ കറങ്ങുക. അപ്പൊ എന്താ എംവിഡി കേസ് എടുക്കാത്തെ? നിയമ പ്രകാരം പ്രൈവറ്റ് വാഹങ്ങളില്‍ ഇപ്രകാരം മുന്‍കൂട്ടി അനുവദം വാങ്ങിയിട്ടൊ ഫീസ് അടച്ചൊ സ്റ്റിക്കര്‍ ചെയ്യാന്‍ അനുവാദം ഇല്ലാ,

എന്നാല്‍ ടാക്സി വാഹനങ്ങളില്‍ അനുവാദം ഉണ്ട് 100 % ഇത് നിയമ വിരുദ്ധം ആണ്. (ഇനി ഇത് നിയമപരമായി ചെയ്യാം എന്നാണെങ്കില്‍, അപ്പൊ ഇത് കണ്ട് ആള്‍ക്കാരുടെ ശ്രദ്ധ തിരിഞ്ഞ് ആക്സിഡന്റ് ആവില്ലെ, ആ പേരും പറഞ്ഞല്ലെ സ്റ്റിക്കറിനു ഫൈന്‍ അടിക്കുന്നത് , അതോ ഫീസ് അടച്ച സ്റ്റിക്കറിംഗ് ശ്രദ്ധ തിരിക്കില്ല എന്നാണൊ , സിനിമ അടിപൊളി, ഡിക്യു നമ്മുടെ മുത്തും ആണു. പക്ഷെ നിയമം എല്ലാവര്ക്കും ബാധകം തന്നെ- മല്ലു ട്രാവലര്‍ കുറിപ്പില്‍ പറഞ്ഞു.

കുറ്റം പറയുന്നത് സിനിമയെയൊ, നായകനെയൊ അല്ലാ, ഒരൊ തരം ആള്‍ക്കാര്‍ക്ക് ഓരൊ നിയമം ഉള്ള നമ്മുടെ നാട്ടിലെ സിസ്റ്റത്തെയാണു. തെറ്റ് കണ്ടാല്‍ പ്രതികരിക്കുക തന്നെ വേണമെന്ന് പോസ്റ്റിന് താഴെ കമന്റായും മല്ലു ട്രാവലര്‍ പറയുന്നു. അതേസമയം, ദുല്‍ഖറിന്റെ ചിത്രം കുറുപ്പ് മികച്ചതാണെന്നും താന്‍ സിനിമയെ അല്ല കുറ്റം പറയുന്നതെന്നും മല്ലു ട്രാവലര്‍ പറയുന്നുണ്ട്.

നിരവധി പേരാണ് ഇദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ കമന്റുമായി രംഗത്തെത്തുന്നത്. ഭൂരിഭാഗം പേരും ഇദ്ദേഹത്തെ അനുകൂലിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ചിലര്‍ പ്രതികൂലിച്ചും രംഗത്തെത്തുന്നുണ്ട്. നമ്മുടെ നാട്ടിലെ അവസ്ഥ ഇതാണ് ബ്രോ ഇവിടുന്ന് എല്ലാം വിറ്റ് പെറുക്കി ഏതേലും ഗള്‍ഫ് രാജ്യങ്ങളില്‍ സെറ്റില്‍ ആവുന്നതാണ് നല്ലത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പറ്റുവാണേല്‍ മരണം വരെ ഈ നാട്ടിലോട്ടു വരാതെ നോക്കണ എന്നാണ് ഒരാള്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.

എന്നാല്‍ ചിലര്‍ മല്ലു ട്രാവലറിന്റെ പോസ്റ്റിനെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. മുന്‍കൂര്‍ അനുമതി വാങ്ങിച്ചിട്ടുണ്ടെങ്കില്‍ സ്വകാര്യ വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിപ്പിക്കാനാവുമെന്നാണ് ചിലര്‍ പറയുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യുന്ന രീതി ചൂണ്ടിക്കാണിച്ചാണ് അവര്‍ അഭിപ്രായം വ്യക്തമാക്കിയത്. നിയമത്തെ കുറിച്ച് അറിയില്ലെങ്കില്‍ അഭിപ്രായം പറയരുതെന്നും ചിലര്‍ കമന്റില്‍ പറയുന്നുണ്ട്.

എംവിഡിയുടെ പെര്മിഷനോടുകൂടി ഇതൊക്കെ ചെയ്യുന്നതില്‍ ഒരു പ്രശ്നവും ഇല്ല. അതല്ലാതെ നിങ്ങളെന്നെ ഗതാഗത മന്ത്രി ആക്ക് നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും മോഡിഫിക്കേഷന് നടത്താന്‍ ഞാന്‍ അനുവാദം തരാം എന്ന് ഡയലോഗ് അടിക്കുന്നതല്ല. ഓരോന്നിനും ഓരോരോ നടപടികള്‍ ഉണ്ടെന്നേ് ഒരാള്‍ കമന്റായി കുറിച്ചു.

നമ്മുടെ യൂട്യൂബ്റോട് ഫൈന്‍ അടിക്കാന്‍ പറഞ്ഞപ്പോള്‍ മോങ്ങിയതുകൊണ്ടല്ല ഇ പൊല്ലാപ്പ് ഉണ്ടായേ , പിന്നെ അനുവാദം എടുത്താല്‍ പ്രോമേഷനു വേണ്ടി അനുവാദം കിട്ടും. ഞാന്‍ വലിയ പുള്ളിയാണ് എന്തും ചെയ്താല്‍ എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ കേരളം ഉണ്ട് വേണ്ടിവന്നാല്‍ കേരളം കത്തിക്കാന്‍ വരെ സപ്പോര്‍ട്ട് ഉണ്ട് എന്ന് പറഞ്ഞു നടക്കുന്ന വീരന്മാരോട് എന്ത് പറയാന്‍- മറ്റൊരാള്‍ കമന്റായി കുറിച്ചു.

മല്ലു നീ ഒരു മാതിരി ഇബുള്ളജറ്റ് നിലവാരത്തിലെത്തിലെക്ക് തരം താവരുത്. നിയമം എന്താണെന്ന് പഠിക്കാന്‍ ശ്രമിക്ക് ??
എംവിഡി അല്ലെങ്കില്‍ ബന്ധപ്പെട്ട വകുപ്പിന് അധിക നികുതി/ഡ്യൂട്ടി (പരസ്യ നികുതി) അടയ്ക്കുന്നതിന് വാഹനങ്ങളിലെ സ്റ്റിക്കര്‍ പ്രിന്റിംഗ് നിയമപരമാണ്, അതിനാല്‍ പ്രശ്നങ്ങളൊന്നുമില്ല, ഏതെങ്കിലും മോഡിഫിക്കേഷന് ത്രോ ഡിപ്പാര്‍ട്ട്മെന്റ് അനുവദിച്ചില്ലെങ്കില്‍ നല്‍കിയിട്ടില്ല, അല്ലാത്തപക്ഷം നിയമവിരുദ്ധമാണ്- മറ്റൊരാള്‍ കമന്റില്‍ പറഞ്ഞു. എന്തായാലും മല്ലു ട്രാവലര്‍ പങ്കുവച്ച പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications