• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഇടിവെട്ട് ചരക്ക്, കടിച്ച് തിന്നാൻ തോന്നുന്നു! സാധ്വി സരസ്വതിക്ക് നേരെ മലയാളികളുടെ ബലാത്സംഗ ഭീഷണി!

 • By Desk
cmsvideo
  സാധ്വി സരസ്വതിക്ക് നേരെ മലയാളികളുടെ ബലാത്സംഗ ഭീഷണി | Oneindia

  കാസര്‍ഗോഡ് ബദിയടുക്കയില്‍ നടന്ന വിഎച്ച്പി ഹിന്ദു സമാജോത്സം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ സാധ്വി സരസ്വതി നടത്തിയ പ്രസംഗമാണ് വിവാദമായത്. കേരളത്തില്‍ ലൗ ജിഹാദുമായി എത്തുന്നവരുടെ കഴുത്ത് വെട്ടണമെന്നും പശുവിനെ കൊല്ലുന്നവരുടെ തല അറുത്ത് കളയണമെന്നുമൊക്കെയായിരുന്നു സാധ്വി പറഞ്ഞത്. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗം നടത്തിയവര്‍ക്കെതിരെ ബദിയഡുക്ക പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

  എന്നാല്‍ വര്‍ഗീയ കൊലവിളി നടത്തിയ വിഎച്ച്പി നേതാവിനെതിരെ വന്‍ സൈബര്‍ ആക്രമണമാണ് മലയാളികള്‍ നടത്തിയത്. പ്രസംഗത്തിന് പിന്നാലെ അവരുടെ ഫേസ്ബുക്ക് പേജില്‍ കയറി മലയാളത്തില്‍ തന്നെ തെറി വിളി തുടങ്ങി. കേട്ടാല്‍ അറക്കുന്ന പച്ചത്തെറിയും ലൈംഗീകമായി അധിക്ഷേപിക്കുന്ന കമന്‍റുകളുമാണ് കുത്തി നിറച്ചിരിക്കുന്നത്.

  ആദ്യം കൊലവിളി

  ആദ്യം കൊലവിളി

  ഉത്തരേന്ത്യക്കാര്‍ നിന്‍റെ വാക്കു കേള്‍ക്കുമായിരിക്കും എന്നാല്‍ കേരളത്തില്‍ ഇത്തരം വിഷം ചീറ്റലുകളുമായി വരരുതെന്നായിരുന്നു ആദ്യമെത്തിയ കമന്‍റുകള്‍. ഒപ്പം നിറയെ ബീഫ് വിഭവങ്ങളുടെ ചിത്രങ്ങളും മലയാളികള്‍ പോസ്റ്റിന് താഴെ നിരത്തി. ഗോമാതാവിനെ തൊട്ടാല്‍ കഴുത്തുവെട്ടുമോയെന്ന് കാണട്ടേയെന്നും കേരളയീരുടെ ഇഷ്ടവിഭവമാണ് ബീഫെന്നും അതൊന്നും ഒരു സരസ്വതി വന്ന് പറഞ്ഞാലും മാറാന്‍ പോകുന്നില്ലെന്നും ചിലര്‍ കുറിച്ചു. എന്നാല്‍ വൈകാതെ തന്നെ തെറികള്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധത നിറഞ്ഞതാകാന്‍ തുടങ്ങി.

  ആര്‍എസ്എസുകാരിയായാലും നീ എന്‍ മോഹവല്ലി

  ആര്‍എസ്എസുകാരിയായാലും നീ എന്‍ മോഹവല്ലി

  ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടുന്നതിന് പകരം ലൈംഗീകമായി അധിക്ഷേപിക്കുന്ന കമന്‍റുകളാണ് അവരുടെ ഫേസ്ബുക്ക് പേജില്‍ മലയാളികള്‍ നിറച്ചിരിക്കുന്നത്. സാധ്വി ഒരാളെ അനുഗ്രഹിക്കുന്ന ചിത്രത്തിന് താഴെ കണ്ടില്ലേ ലവന്‍റെയൊരു ഭാഗ്യം ആ പനിനീര്‍ പൂവ് പോലുള്ള കാലുകളില്‍ ചുടുചുംബനം നല്‍കാവനും റോസാദളങ്ങള്‍ പോലുള്ള കൈകൊണ്ട് മുടിയിയിഴ തഴുകുവാനും യോഗം വേണം ചെറുപ്പക്കാരെ എന്നാണ് ഒരാള്‍ എഴുതിയത്.

  അടിപൊളി ചരക്ക്

  അടിപൊളി ചരക്ക്

  'കാര്യം എന്തൊക്കെയായാലും ഒരു അടിപൊളി ചരക്കാണ് മോനെ.. ഇവരുടെ സംഘത്തില്‍ ചേരണം... ഫോട്ടോ കണ്ട് വെള്ളം ഇറക്കാനേ നമുക്ക് വിധിയുള്ളൂ' എന്നായരുന്നു ഒരാള്‍ എഴുതിയത്. ഇത്തരത്തില്‍ സ്ത്രീത്വത്തെ തന്നെ അപമാനിക്കുന്ന കമന്‍റുകളാണ് കുത്തി നിറച്ചിരിക്കുന്നത്. കത്വ സംഭവത്തില്‍ പ്രതിഷേധിച്ച് ചിത്രങ്ങള്‍ വരച്ച ദുര്‍ഗാ മാലതിക്ക് പിന്തുണ അര്‍പ്പിച്ച അതേ മലയാളികള്‍ തന്നെയാണ് സ്ത്രീവിരുദ്ധത വിളമ്പി ആഘോഷിക്കുന്നത് എന്നതാണ് മറ്റൊരു വിരോധാഭാസം.

  പ്രബുദ്ധരൊക്കെ എവിടെ പോയി

  പ്രബുദ്ധരൊക്കെ എവിടെ പോയി

  കത്വ സംഭവത്തിലെ മുസ്ലീം പെണ്‍കുട്ടിയെ മതവിദ്വേഷത്തിന്‍റെ പേരില്‍ ക്ഷേത്രത്തില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ ഇക്കാര്യം സൂചിപ്പിക്കുന്ന ലിംഗങ്ങളുടെ ചിത്രങ്ങളാണ് ദുർഗ മാലതി പ്രതിഷേധ സൂചകമായി വരച്ചത്. കുറിയും പൂണൂലുമണിഞ്ഞ ലിംഗവും ശൂലത്തിന് നടുവിലെ ലിംഗവുമായിരുന്നു ചിത്രങ്ങൾ. ഇതിനെതിരെ ദുര്‍ഗയ്ക്ക് നേരെ കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നു. എന്നാല്‍ സംഭവത്തില്‍ ദുര്‍ഗയെ പിന്തുണച്ചും ഒരുപാട് പേരെത്തി.ഇടത് അനുകൂലികളായിരുന്നു ഇക്കൂട്ടത്തില്‍ കൂടുതല്‍. അതേസമയം ദുര്‍ഗയെ പിന്തുണച്ചെത്തിയവര്‍ പോലും സാധ്വിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ നിശബ്ദ പാലിക്കുന്നതിനെ വിമര്‍ശിച്ച് ഒരു കൂട്ടം സംഘപരിവാര്‍ അനുകൂലികളും രംഗത്തെത്തി.

  വെറും പൊങ്കാലയെന്ന്

  വെറും പൊങ്കാലയെന്ന്

  സാധ്വിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ ശങ്കു ടി ദാസ് എന്നയാള്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് ഇങ്ങനെയാണ്.20 വയസ്സുള്ള സാധ്വി "ബാലികാ" സരസ്വതിയുടെ ഫേസ്ബുക് പേജിൽ ലൈംഗികാധിക്ഷേപങ്ങളും പീഡനാക്രോശങ്ങളുമായി ജസ്റ്റിസ് ഫോർ ആസിഫാ പോസ്റ്റർ പ്രൊഫൈൽ പിക്‌ച്ചർ ആക്കിയ ആങ്ങളമാർ അഴിഞ്ഞാടുകയാണ്.

  കേട്ടാലറയ്ക്കുന്ന തെറിയും സ്ത്രീവിരുദ്ധതയും വിളമ്പി ഞരമ്പിന്റെ അസുഖവും മനസ്സിന്റെ വൈകൃതവും പ്രദർശിപ്പിക്കുന്ന തെമ്മാടി കൂട്ടത്തെ മാധ്യമങ്ങളൊക്കെയും മലയാളി ചുണക്കുട്ടികളും കുസൃതി കുടുക്കുകളും ആക്കി ഓമനിക്കുകയാണ്.

  എന്ത് കോണോത്തിലെ നാടാണ്

  എന്ത് കോണോത്തിലെ നാടാണ്

  ഫെമിനിസ്റ്റുകളും ലിബറലുകളും മറ്റു പുരോഗമന വ്യാഘ്രങ്ങളും അടപടലം മണ്ണിൽ തല പൂഴ്ത്തി ഒട്ടകപക്ഷി നടനത്തിലാണ്.

  കടൽ കടന്നു വരുന്ന ഓരോ മാത്തുക്കുട്ടിയും നമ്മുടെ നമ്പർ വൺ നിലവാരം കണ്ട് ചോദിച്ചു കൊണ്ടേയിരിക്കുകയാണ്.

  വാസ്വെറിൻ വെറാംറ്റസ് ലാൻഡ്!!

  എന്ത് കോണോത്തിലെ നാടാ ഉവ്വേ ഇതെന്ന് ശങ്കു കുറിച്ചു

   മതേ തറം.. പ്രബുദ്ധ സമൂഹവും

  മതേ തറം.. പ്രബുദ്ധ സമൂഹവും

  രാജേഷ് ബാലകൃഷ്ണന്‍ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു-എതിര്‍ രാക്ഷ്ട്രീയത്തില്‍ നില കൊള്ളുന്ന നമ്മുടെ അമ്മ, പെങ്ങന്മാര്‍ക്കു നിരത്തില്‍ വില പറയുന്ന സുടാപ്പി, കമ്മി കൂട്ടായ്മ.. കൂടെ കൊങ്ങി കുട്ടി കുരങ്ങന്മാരും.. ഇടതു വലതു രക്ഷ്ട്രീയം അടവച്ച് വിരിയിച്ച മതേ തറ സമൂഹം സ്ത്രീകളുടെ മാനത്തിന് വിലപരയുകയാണ്.. അത് കേട്ട് ചിരിക്കാന്‍ ഒരു "പ്രബുദ്ധ സമൂഹവും".. അതെ ഇവരോടാണ് കേരളത്തില്‍ ബീ ജെ പി യും , സംഘ പരിവാറും എതിരിടുന്നത്... നമുക്ക് നഷ്ടപ്പെട്ട നമ്മുടെ സംസ്കാരം തിരിച്ചു പിടിക്കാന്‍ അവര്‍ തോല്‍ക്കേണ്ടത് ആവശ്യം ആണ്...

  ജനകീയ ഹർത്താൽ വഴി ആദ്യഘട്ടം അവരുടെ പരീക്ഷണം വിജയിച്ചത് .. അവർക്ക് ആത്മവിശ്വാസം ഇരട്ടിപ്പിച്ചിട്ടുണ്ട്.

  ആയിരക്കണക്കിന് ആളുകള്‍ പരസ്യമായി ഒരു സന്യാസിനിയെ അപമാനിച്ചതും അതില്‍ അഭിമാനിക്കുന്നതും ഭീകരമായ കാഴ്ചയാണ്..

  നമ്മുടെ 'അമ്മ പെങ്ങന്മാർ വഴിയിൽ അപമാനിതർ ആകുന്ന കാഴ്ച അധികം വിദൂരമല്ല..

  English summary
  mallus cyber attack on sadhvi saraswathy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more