• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മംമ്ത മോഹന്‍ദാസ് അല്ല, സുഹൃത്തുക്കള്‍ വിളിക്കുന്നത് മംമ്ത മോദിയെന്ന് ; കാരണം ആ യാത്രകളെന്ന് നടി

കോഴിക്കോട്: ഒരു എഫ് എം റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിനിടെ നടത്തിയ പരാമര്‍ശങ്ങള്‍ നടി മംമ്ത മോഹന്‍ദാസിനെ വലിയ വിവാദങ്ങളിലായിരുന്നു കൊണ്ടുചെന്നെത്തിച്ചത്. സ്ത്രീ ശാക്തീകരണത്തെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളായിരുന്നു വിവാദങ്ങളുടെ അടിസ്ഥാനം. സ്ത്രീകള്‍ എന്തിനാണ് എപ്പോഴും പരാതി പറയുന്നതെന്നും നമുക്ക് ചെയ്യേണ്ടത് നമ്മളങ്ങ് ചെയ്താല്‍ പോരേ എന്നും മംമ്ത മോഹന്‍ദാസ് പറഞ്ഞു. ഇതുവരേയും സിനിമാമേഖലയില്‍ നിന്നും സ്ത്രീവിവേചനം അനുഭവിച്ചിട്ടില്ല. ഇതുവരെയില്ലാത്ത ഒരു സ്ത്രീശാക്തീകരണം കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ എങ്ങനെ ഉണ്ടായി എന്നും താരം ചോദിച്ചു. ഇതോടെയാണ് വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയരാന്‍ തുടങ്ങിയത്. എന്നാല്‍ ഈ വിദങ്ങളില്‍ നിന്നെല്ലാം മാറിനിന്നുകൊണ്ട് മറ്റൊരു രസകരമായ കാര്യം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മംമ്ത മോഹന്‍ദാസ് ഇപ്പോള്‍..

cmsvideo
  മമ്ത മോഹൻദാസ് അല്ല മമ്ത മോദി | Oneindia Malayalam
  മംമ്ത മേഹന്‍ദാസ് പറയുന്നു

  മംമ്ത മേഹന്‍ദാസ് പറയുന്നു

  അടുത്ത സുഹൃത്തുക്കള്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചേര്‍ത്ത് വിളിക്കുന്ന സംഭവമാണ് വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തിയിരിക്കുന്നത്. സുഹൃത്തുക്കള്‍ തന്നെ മംമ്ത മോദിയെന്നാണ് കളിയാക്കി വിളിക്കാറെന്നാണ് നടി വ്യക്തമാക്കുന്നത്. തന്‍റെ മേരിനൊപ്പം മോദിയെന്ന് ചേര്‍ത്ത് വിളിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും നടി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

  മംമ്ത മോദി

  മംമ്ത മോദി

  കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ അമേരിക്കയിലേക്ക് പോയി വരുന്ന ആള്‍ മംമ്ത ആണോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ കൗതുകകരമായ മറുപടി. ഇപ്പോള്‍ പല സുഹൃത്തുക്കളും തന്നെ മംമ്ത മോദി എന്നാണ് വിളിക്കുന്നത്. യാത്രകളാണ് ഇത്തരമൊരു പേരിന് ഇടയാക്കിയതെന്നും നടി പറയുന്നു. എന്റെ ജീവിതത്തില്‍ സംഭവിച്ച മറ്റെല്ലാം പോലെ ഈ യാത്രയും സാഹചര്യം ആവശ്യപ്പെട്ടു തുടങ്ങിയതാണ്.

  ലോസാഞ്ചലസില്‍

  ലോസാഞ്ചലസില്‍

  ആരോഗ്യപ്രശ്നങ്ങള്‍ കൂടിയപ്പോള്‍ ഒരുഘട്ടത്തില്‍ അമേരിക്കയിലെ ലോസാഞ്ചലസില്‍ ജീവിതം പൂര്‍ണ്ണമായി അടിയറവ് വെക്കേണ്ടി വന്നു. അങ്ങനെ 2015 ലെ സമ്മര്‍ മുതല്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ ഇന്ത്യ, കാനഡ, ദുബായ് എന്നിങ്ങനെ യാത്ര ചെയ്യുകയാണ്. നിലവിലേതിനേക്കാള്‍ കുറഞ്ഞ ഇടവേളകളിലായിരുന്നു ആദ്യ കാലത്തെ യാത്രകള്‍. ഇക്കാരണാത്താല്‍ തന്നെ ഒരുപാട് സിനിമകള്‍ വേണ്ടെന്നുവെക്കേണ്ടി വന്നെന്നും മംമ്ത പറയുന്നു.

  വലിയ ഇടവേളകള്‍

  വലിയ ഇടവേളകള്‍

  പിന്നീട് ഞാന്‍ സിനിമകള്‍ കുറച്ച് അവധിക്കാലങ്ങളുടെ എണ്ണം കൂട്ടി. ഇത്തരത്തിലുള്ള വലിയ ഇടവേളകള്‍ ജോലിയെ കൂടുതല്‍ മികച്ചതാക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇതിനേക്കുറിച്ച് ഞാന്‍ പലരോടും അന്ന് തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ഈ കൊറോണക്കാലത്താണ് അവധികളെടുത്ത് ഊര്‍ജ്ജം സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത പലരും മനസ്സിലാക്കിയത്.

  യാത്രകള്‍ വളരെ ഇഷ്ടമാണ്

  യാത്രകള്‍ വളരെ ഇഷ്ടമാണ്

  യാത്രകള്‍ വളരെ ഇഷ്ടമാണ്. കടലും ആകാശവും കുറേയാഥാര്‍ത്ഥങ്ങളുമാണ് ഈ യാത്രകളില്‍ കൂടുതലായി കണ്ടത്. ഒരുപക്ഷേ ഈ തുടര്‍യാത്രകള്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചുതുടങ്ങിയാല്‍ ഇന്ത്യയിലേക്ക് പൂര്‍ണമായി മടങ്ങി വരുന്നതിനെ കുറിച്ച് ചിന്തിക്കുമെന്നും അഭിമുഖത്തില്‍ മംമ്ത മോഹന്‍ദാസ് വ്യക്തമാക്കുന്നു.

  ഇന്‍സ്റ്റഗ്രാമിലൂടേയും

  ഇന്‍സ്റ്റഗ്രാമിലൂടേയും

  തനിക്കു മംമ്ത മോദിയെന്നപുതിയ പേര് വീണതിന്‍റെ പ്രഖ്യാപനവുമായി താരം നേരത്തെ ഇന്‍സ്റ്റഗ്രാമിലൂടേയും രംഗത്തെത്തിയിരുന്നു. ആദ്യമായി നിര്‍മ്മിക്കുന്ന മ്യൂസിക് സിംഗിളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് രസകരമായ വീഡിയോയുമായി മംമ്ത പ്രേക്ഷകരുടെ മുന്‍പിലെത്തുന്നത്. ഈ വീഡിയോയില്‍ തന്നെ പ്രധാനമന്ത്രി മംമ്ത മോദി എന്ന് വിളിച്ച് താരത്തെ സുഹൃത്തായ നടി ശ്രിന്ദ കളിയാക്കുന്നതും കാണാമായിരുന്നു.

  ചെലവേറിയ സിംഗിള്‍

  ചെലവേറിയ സിംഗിള്‍

  അതേസമയം, മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള ഏറ്റവും ചെലവേറിയ സിംഗിള്‍ എന്ന വിശേഷണത്തോടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. റേഡിയോ ജോക്കി കൂടിയായ ഏകലവ്യന്‍ സുഭാഷ് പാടിയ ലോകമെ എന്ന റാപ്പ് ആണ് മ്യൂസിക് സിംഗിള്‍ ആയി പുറത്തെത്തിയിരിക്കുന്നത്. മംമ്ത മോഹന്‍ദാസിന്‍റെ പിറന്നാള്‍ ദിനത്തിലായിരുന്നു പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യ വര്‍ക്ക് പുറത്തുവിട്ടതും.

  പ്രഗത്ഭരെ അണിനിരത്തി

  പ്രഗത്ഭരെ അണിനിരത്തി

  പ്രഗത്ഭരെ അണിനിരത്തിയാണ് സിംഗിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബാനി ചന്ദ് ബാബുവാണ് സംവിധാനവും എഡിറ്റിംഗും നിര്‍മ്മിച്ചിരിക്കുന്നത്. വിനീത് കുമാര്‍ മെട്ടയിലാണ് സംഗീതം. പ്രശസ്ത ഛായാഗ്രാഹകനായ അഭിനന്ദന്‍ രാമാനുജമാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. പ്രസന്ന സുജിത്താണ് നൃത്ത സംവിധാനം. പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍. മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മംമ്ത മോഹന്‍ദാസും നോയല്‍ ബെന്നും ചേര്‍ന്നാണ് നിര്‍മ്മാം നിര്‍വ്വഹിച്ചിരിക്കുന്നത്.

  ബിജെപിയുടെ ഏക കോട്ടയും ഇത്തവണ വീഴും; പാലക്കാട് 36 ലേറെ സീറ്റുകള്‍ നേടുമെന്ന് യുഡിഎഫ്

  English summary
  Mamata mohandas says friends calls me mamta modi; actress says this is the reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X