കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയില്‍ ബിജെപിയെ ജയിപ്പിച്ചത് കോണ്‍ഗ്രസ് ആണെന്ന് മമതാ ബാനര്‍ജി

  • By അന്‍വര്‍ സാദത്ത്
Google Oneindia Malayalam News

കൊല്‍ക്കത്ത: ത്രിപുരയില്‍ ബിജെപിയെ ജയിപ്പിച്ച് അധികാരത്തിലെത്തിക്കാന്‍ പ്രധാന കാരണക്കാര്‍ കോണ്‍ഗ്രസ് ആണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും അവര്‍ പറഞ്ഞു.

ബിജെപി വലിയതോതില്‍ പണവും ആള്‍ബലവും ത്രിപുരയില്‍ ഒഴുക്കിയെന്ന സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ആരോപണത്തെ മമത പിന്തുണച്ചു. പുറത്തുനിന്നും ബിജെപി ആളുകളെ ഇറക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ കേന്ദ്രസേനയെ നിയോഗിച്ചു. പല സ്ഥലങ്ങളിലും വോട്ടെണ്ണല്‍ യന്ത്രത്തില്‍ പ്രശ്‌നങ്ങളുണ്ടായെന്നും മമത ആരോപിച്ചു.

mamata

ബിജെപിക്ക് ത്രിപുരയില്‍ കോണ്‍ഗ്രസ് ഓക്‌സിജന്‍ നല്‍കിയപ്പോള്‍ സിപിഎം ബിജെപിയുടെ കൈയ്യൂക്കിനെ പ്രതിരോധിച്ചില്ല. ബിജെപിക്കെതിരെ പൊതുവേദി ഉണ്ടാക്കാമെന്ന് വ്യക്തിപരമായി താന്‍ പറഞ്ഞെങ്കിലും കോണ്‍ഗ്രസ് അത് നിഷേധിച്ചെന്നും മമത വ്യക്തമാക്കി. ത്രിപുരയില്‍ ഭരണ വിരുദ്ധ വികാരം ഉണ്ടായിരുന്നു. എന്നാല്‍, അത് ബിജെപിയുടെ വിജയത്തില്‍ കലാശിക്കുമായിരുന്നില്ല. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഗൗരവമായി ഇടപെട്ടിരുന്നെങ്കില്‍ ബിജെപി 10 സീറ്റില്‍ ഒതുങ്ങുമായിരുന്നെന്നും മമത ചൂണ്ടിക്കാട്ടി.

സിപിഎമ്മിനെതിരെ പരിഹാസവുമായി മാധ്യമ പ്രവർത്തകൻ വിനു വി ജോൺ; ദേശീയം കേരളത്തിലേക്ക് ചുരുങ്ങി...സിപിഎമ്മിനെതിരെ പരിഹാസവുമായി മാധ്യമ പ്രവർത്തകൻ വിനു വി ജോൺ; ദേശീയം കേരളത്തിലേക്ക് ചുരുങ്ങി...

ശ്രീദേവിയുടെ മദ്യപാനം... ഇനിയെങ്കിലും അസംബന്ധം പ്രചരിപ്പിക്കുന്നത് നിര്‍ത്തെന്ന് കമലും ഖുശ്ബുവുംശ്രീദേവിയുടെ മദ്യപാനം... ഇനിയെങ്കിലും അസംബന്ധം പ്രചരിപ്പിക്കുന്നത് നിര്‍ത്തെന്ന് കമലും ഖുശ്ബുവും

തോല്‍വിക്ക് മുന്നേ രാഹുല്‍ മുങ്ങി,അതും ഇറ്റലിയിലേക്ക്, അവിടെ തിരഞ്ഞെടുപ്പുണ്ടാകുമെന്ന് അമിത് ഷാതോല്‍വിക്ക് മുന്നേ രാഹുല്‍ മുങ്ങി,അതും ഇറ്റലിയിലേക്ക്, അവിടെ തിരഞ്ഞെടുപ്പുണ്ടാകുമെന്ന് അമിത് ഷാ

English summary
Mamata Banerjee on BJP's Tripura victory: Congress failed while CPIM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X